കൊച്ചി: ഐ.എന്‍.ടി.യു.സി. നേതാവ് എം.എസ്. റാവുത്തര്‍ (68) ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. ഐ.എന്‍.ടി.യു.സി. ദേശീയ പ്രവര്‍ത്തക സമിതിയംഗവും മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്. ദീര്‍ഘകാലമായി ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയാണ്.
കോണ്‍ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എറണാകുളത്ത് എത്തിയപ്പോള്‍ തളര്‍ച്ചയുണ്ടായതിനെത്തുടര്‍ന്ന് വ്യാഴാഴ്ചയാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച അഞ്ചുമണിക്കായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച രണ്ടിന് പാളയം മുസ്ലിം ജമാ അത്ത് കബര്‍സ്ഥാനില്‍ നടക്കും.
തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം വെള്ളിയാഴ്ച രാത്രിയില്‍ ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് ഇടപ്പഴിഞ്ഞിയിലെ വസതിയായ 'ക്രസന്റി'ലേക്ക് കൊണ്ടുപോയി. അവിടെനിന്ന് ഉച്ചയ്ക്ക് പാളയം പള്ളിയിലേക്ക് കൊണ്ടുപോവും.
മൂന്നുദശകങ്ങളായി തൊഴിലാളി യൂണിയന് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച റാവുത്തര്‍ ഐ. എന്‍. ടി. യു. സി യുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ രംഗത്ത് ഇന്ത്യന്‍ ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്നു. വൈദ്യുതി ബോര്‍ഡില്‍ 30 വര്‍ഷത്തെ സേവനത്തിനുശേഷം 2003ല്‍ സൂപ്രണ്ടായി വിരമിച്ചു. വൈദ്യുതി ബോര്‍ഡിനു പുറമേ മറ്റ് മേഖലകളില്‍ യൂണിയനുകള്‍ കെട്ടിപ്പടുക്കുന്നതിലും നേതൃത്വം നല്‍കുന്നതിലും സജീവമായിരുന്നു.
കേരള ടൂറിസം ഡെവലപ്മെന്റ് കോര്പ്പറേഷന് എംപ്ലോയീസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, ഇലക്ട്രിസിറ്റി ബോര്‍ഡ് പെറ്റി കോണ്‍ട്രാക്ടേഴ്സ് ആന്‍ഡ് കോണ്‍ട്രാക്ട് വര്‍ക്കേഴ്സ് കോണ്‍ഗ്രസ് പ്രസിഡന്റ്, സി-ഡിറ്റ് എംപ്ലോയീസ് ഓര്ഗനൈസേഷന് പ്രസിഡന്റ്, ഹിന്ദുസ്ഥാന്‍ ലാറ്റക്സ് എംപ്ലോയീസ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ്, കേരള സിവില്‍ ഏവിയേഷന്‍ ജനറല്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലം കുണ്ടറ സ്വദേശിയാണ്. തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജില്‍ നിന്ന് സുവോളജി പ്രൊഫസറായി വിരമിച്ച അഫ്സാബീവിയാണ് ഭാര്യ. മക്കള്‍: ഡോ. ഹാരീസ് (എ.ജെ. ഹോസ്പിറ്റല്‍, കഴക്കൂട്ടം), ഹസീന. മരുമക്കള്‍: സര്സീന്, അമീന്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment