Latest News

വികസനത്തിന്റെ നേര്‍കാഴ്ചകളുമായി ഫോട്ടോ പ്രദര്‍ശനം


കാസര്‍കോട്: യു ഡി എഫ് സര്‍ക്കാറിന്റെ രണ്ടു വര്‍ഷത്തെ വികസന നേട്ടങ്ങള്‍ വിശദീകരിക്കുന്ന ഫോട്ടോ പ്രദര്‍ശനം കളക്‌ട്രേറ്റില്‍ ആരംഭിച്ചു. പ്രദര്‍ശനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ഷുക്കൂര്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് സമീറ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

രണ്ടു വര്‍ഷത്തിനിടെ ജില്ലയില്‍ നടപ്പാക്കിയ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതാണ് പ്രദര്‍ശനം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ധനസഹായ വിതരണം,പെരിയയില്‍ കാസര്‍കോട് കേന്ദ്രസര്‍വ്വകലാശാലയുടെ കെട്ടിട ശിലാസ്ഥാപനം സീതാംഗോളിയിലെ ഹിന്ദുസ്ഥാന്‍ എയറോനോടിക്‌സ് ലിമിറ്റഡിന്റെ ഇലക്‌ട്രോണിക് സ്ട്രാറ്റജിക് ഡിവിഷന്‍ പദ്ധതിയുടെ കേന്ദ്ര പ്രതിരോധമന്ത്രി ഏ.കെ. ആന്റണി പങ്കെടുത്ത ഉദ്ഘാടന ചടങ്ങ്, മുഖ്യമന്ത്രിയുടെ ലോക പ്രശസ്തി നേടിയ ബഹുജന സമ്പര്‍ക്ക പരിപാടി, മാടക്കല്‍ പാലം ഉദ്ഘാടനം, കെ.എസ്.ആര്‍.ടി.സി കാഞ്ഞങ്ങാട് സബ് ഡിപ്പോ ഉദ്ഘാടനം, പട്ടയമേള, പൊതുമരാമത്ത്, റവന്യൂ, ടൂറിസം, പട്ടികജാതി പട്ടികവര്‍ഗ്ഗക്ഷേമം, ക്ഷീരവികസനം, ജലവിഭവം, ജയില്‍ തുടങ്ങിയ വകുപ്പുകള്‍ ജില്ലയില്‍ നടത്തിയ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുളളത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.