Latest News

കാസര്‍കോട് മടിക്കൈയിലെ യുവതി കുവൈററില്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

കുവൈത്ത് സിറ്റി: കാസര്‍കോട് മടിക്കൈയിലെ യുവതി താമസിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു. കാസര്‍കോട് മടിക്കൈ അമ്പാറത്തറ പറളി ഹൗസില്‍ പ്രകാശ് കൃഷ്ണന്റെ ഭാര്യ സുഷമ (33) യാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ ഇവര്‍ താമസിക്കുന്ന ഫര്‍വാനിയ അര്‍ബീദ് ബില്‍ഡിങ്ങിനും അദ്വാനി പള്ളിക്കുമടുത്തുള്ള ഫ്‌ളാറ്റിലാണ് സംഭവം. മൂന്നാം നിലയില്‍ ഇവരുടെ അപ്പാര്‍ട്ടുമെന്റിന്റെ കിടപ്പുമുറിയുടെ ജനല്‍ വഴി ചാടുകയായിരുന്നു. നിലത്ത് വീണ് ഗുരുതരമായി പരിക്കേററ സുഷമയെ വിവരമറിഞ്ഞത്തെിയ എമര്‍ജന്‍സി മെഡിക്കല്‍ വിഭാഗമെത്തി ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ലാന്‍ഡ് മാര്‍ക്കിന്റെ ഹോം സെന്റിലെ ജീവനക്കാരനായ ഭര്‍ത്താവ് പ്രകാശന്‍ ഈ സമയം വീട്ടിലുണ്ടായിരുന്നുവെങ്കിലും ഇയാളുടെ ശ്രദ്ധയില്‍പ്പെടാതെയാണ് ചാടിയതെന്ന് കരുതുന്നു. എട്ട് വര്‍ഷത്തോളമായി ഇതേ കെട്ടിടത്തില്‍ താമസിക്കുന്ന ഇവര്‍ക്ക് കുട്ടികളില്ല. ഇതിന്റെ മനോവിഷമം ഉണ്ടായിരുന്നെങ്കിലും സന്തോഷവതിയായാണ് സുഷമയെ കാണാറുള്ളതെന്ന് സമീപവാസികള്‍ പറഞ്ഞു.

അമേരിക്കന്‍ കമ്പനിയില്‍ ജീവനക്കാരിയായ ഇവര്‍ രണ്ടു ദിവസമായി ജോലിക്ക് പോയിരുന്നില്ലെന്ന് പറയപ്പെടുന്നു.
പിതാവ് കെ.വി കുഞ്ഞിക്കൃഷ്ണന്‍. മാതാവ്: ജാനകി. സഹോദരങ്ങള്‍: സൗമ്യ, സന്തോഷ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.