Latest News

തലശ്ശേരി ഷഫ്‌ന വധക്കേസിലെ പ്രതി അഫ്‌സല്‍ കുവൈത്തില്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കോളിളക്കം സൃഷ്ടിച്ച തലശ്ശേരി ഷഫ്‌ന വധക്കേസിലെ പ്രതി അഫ്‌സല്‍ കുവൈത്തില്‍ അറസ്റ്റിലായി .കേസിന്റെ വിചാരണക്കിടെ ജാമ്യത്തില്‍ ഇറങ്ങി വ്യാജ പാസ്‌പോര്‍ട്ടില്‍ കുവൈത്തിലേക്ക് കടന്ന ഇയാളുടെ സ്‌പോണ്‍സര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് കുവൈത്ത് രഹസ്യാന്വേഷണ വിഭാഗം ചൊവ്വാഴ്ചയാണ്‌ ഇയാളെ അറസ്റ്റു ചെയ്തത് .

2004 ജനുവരി 23 നു ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത് . തലശ്ശേരി ക്രൈസ്റ്റ് കോളേജിലെ ഒന്നാം വര്ഷ ബിരുദ വിദ്യാര്‍ഥിനി ആയിരുന്നു കൊല്ലപ്പെട്ട ഷഫ്‌ന .. ഓട്ടോഡ്രൈവര്‍ ആയിരുന്ന പ്രതി, ശഫ്‌നയെ പ്രേമാഭ്യര്‍ത്ഥന നടത്തി നിരന്തരം ശല്യപ്പെടുത്തിയിരുന്നു . ഷഫ്‌ന പ്രണയം നിരസിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത് .

ക്ലാസ്‌കഴിഞ്ഞു വീട്ടിലേക്ക് കയറിയ ഷഫ്‌നയെ പരിസരത്തു ഒളിച്ചിരുന്ന പ്രതി മൃഗീയമായാണ് വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തിയത് .കൃത്യം നടത്തി ഒളിവില്‍ പോയ പ്രതിയെ തലശ്ശേരി പോലീസ് പിറ്റേ ദിവസം അറസ്റ്റു ചെയ്യുകയുണ്ടായി . 

എന്നാല്‍ ആറ് മാസത്തിനു ശേഷംജാമ്യം നേടിയ ഇയാല്‍ 2 0 0 5 ജൂലായ് മാസം 4 നു ബാന്‍ഗ്ലൂര്‍ പാസ്‌പോര്ട്ട് ഓഫീസില്‍ നിന്നുംതാജ് പാഷ ഖാന്‍ എന്ന പേരില്‍ നേടിയ എ 3901333 നമ്പര്‍ വ്യാജ പാസ്‌പോര്ട്ട് ഉപയോഗിച്ചു കുവൈത്തിലേക്ക് കടന്നു കളയുകയായിരുന്നു .കുവൈത്തിലെ ജിലീബ് അല്‍ ശുയൂക്കിലുള്ള സഹോദരി ഭര്ത്താവിന്റെ സ്ഥാപനത്തില്‍ ആയിരുന്നു മൂന്നു വര്ഷം മുമ്പ് വരെ ഇയാള്‍ ജോലി ചെയ്തിരുന്നത് .

കൊല്ലപ്പെട്ട ശഫ്‌നയുടെ പിതാവ് തലശ്ശേരി ‘സംജാസു’ല്‍ മ്മൂട്ടിയുടെ പരാതിയില്‍ കഴിഞ്ഞ മാസം ഇയാള്‍ക്ക് എതിരെ ഇന്റര്‍ പോള്‍ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരുന്നു . .ഇന്റര്‍ പൊല്‍ അന്വേഷിക്കുന്ന കൊല കേസിലെ പ്രതിയാണ് ഇയാല്‍ എന്ന് മനസ്സിലാക്കിയ സ്‌പോണ്‍സര്‍ കുവൈത്ത് രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം കൈമാറിയതിനെ തുടര്ന്നാണ് അറസ്റ്റ്നു വഴി തെളിഞ്ഞത് . ശഫനയുടെ പിതാവിന്റെ നിരന്തരമായ ശ്രമമാണ് മകളുടെ ഘാതകനെ പിടികൂടാൻ അവസരം ഒരുക്കിയത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.