Latest News

ജില്ലയുടെ മെഡിക്കൽ കോളേജ്‌ യാഥാർഥ്യമാക്കുക: എസ്‌എഫ്‌ഐ

ഉദുമ: ജില്ലയുടെ മെഡിക്കൽ കോളേജ്‌ യാഥാർഥ്യമാക്കണമെന്ന്‌ എസ്‌എഫ്‌എ ജില്ലാ സമ്മേളനം ആവശ്യപെട്ടു.[www.malabarflash.com]  

എൻഡോസൾഫാൻ ദുരന്തബാധിത ജില്ലയായ കാസർകോടിന്റെ ഏറെ നാളത്തെ ആവശ്യമാണ്‌ ജില്ലയ്‌ക്ക്‌ സ്വന്തമായൊരു മെഡിക്കൽ കോളേജ്‌. ജില്ലയിലെ രോഗികളായ ആളുകൾ വിദ്‌ഗദ്ധ ചികിത്സക്കായി മംഗളൂരു സ്വകാര്യ മെഡിക്കൽ കോളേജ്‌ ആശുപത്രിയാണ്‌ ആശ്രിക്കുന്നത്‌. 

 2009 ൽ കേന്ദ്ര സർവകലാശാല രൂപീകരണത്തോടൊപ്പം പ്രഖ്യാപിച്ച കോളേജ്‌ കേവലം തറല്ലില്ലും കടലാസുകളിലും മാത്രം ഒതുങ്ങി പോയി. ഈ സാഹചര്യത്തിൽ മെഡിക്കൽ കോളേജ്‌ എന്ന സ്വപ്‌നം എത്രിയും പെട്ടെന്ന്‌ സാക്ഷത്‌കരിക്കണമെന്ന്‌ സമ്മേളനം ആവശ്യപെട്ടു.
പ്രവർത്തന റിപ്പോർട്ടിന്‌ കെ മഹോഷ്‌കുമാറും സംഘടനാ റിപ്പോർട്ടിന്‌ സംസ്ഥാന പ്രസിഡന്റ്‌ ജെയ്‌ക്ക്‌ സി തോമസും മറുപടി പറഞ്ഞു. ഹബീബ് റഹിമാന്‍ ക്രഡന്‍ഷ്യല്‍ റിപ്പോർട്ടും അവതരിപ്പിച്ചു. 

കെ മഹേഷ്‌, കെ വിനോദ്‌, പി സനൽ എന്നിവർക്ക്‌ യാത്രയയ്‌പ നൽകി. സംസ്ഥാന സെക്രട്ടറി എം വിജിന്‍, പ്രസിഡന്റ്‌ ജെയ്‌ക്ക്‌ സി തോമസ്‌ എന്നിവർ ഉപഹാരം നൽകി. കേന്ദ്രകമ്മിറ്റിയംഗങ്ങളായ മുഹമ്മദ്‌ അഫ്‌സൽ, ഖദീജത്ത് സുഹൈല എന്നിവർ സംസാരിച്ചു. 20 അംഗ സംസ്ഥാന പ്രതിനിധികളെ സമ്മേളനം തെരഞ്ഞെടുത്തു. എo വി ശ്രീധരൻ നന്ദി പറഞ്ഞു.

എം വി രതീഷ്‌ പ്രസിഡന്റ്‌, ശ്രീജിത്ത്‌ രവീന്ദ്രൻ സെക്രട്ടറി
പാലക്കുന്ന്‌ : എം വി രതീഷിനെ പ്രസിഡന്റായും ശ്രീജിത്ത്‌ രവീന്ദ്രനെ സെക്രട്ടറിയായും‌ എസ്‌എഫ്‌ഐ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. 43 അംഗ ജില്ലാ കമ്മിറ്റിയെയും 15 അംഗം ജില്ലാ സെക്രട്ടറിയറ്റംഗെത്തയെും സമ്മേളനം തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: സിന്ധാർത്ഥ്‌ രവീന്ദ്രൻ, കെ വി നിതിൻ, കെ വി യദു (വൈസ്‌ പ്രസിഡന്റ്‌), അൽബിൻ മാത്യു, ഹബീബ്‌ റഹ്‌മാൻ, ടി ഷിജിത്‌ (ജോയിന്റ്‌ സെക്രട്ടറി), ഷിബുലാൽ, മനോജ്‌, രഹിൽ, ശിൽപ്പ, അഭിജിത്ത്‌ നീലേശ്വരം, സൂരജ്‌, അഭിജിത്ത്‌ ചെറുവത്തൂർ (സെക്രട്ടറിയറ്റംഗങ്ങൾ).

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.