കാസര്‍കോട്: നെല്ലിക്കുന്നില്‍ ക്ലബ്ബിന് നേരെ തീവെപ്പ്. നെല്ലിക്കുന്ന് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം പ്രവര്‍ത്തിക്കുന്ന കേസരി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന് നേരെയാണ് തീവെപ്പുണ്ടായത്.[www.malabarflash.com]
നെല്ലിക്കുന്നില്‍ ബോധപൂര്‍വ്വമായി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം അടികൂടിയ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
രാത്രി കാലത്ത് ഈ ഭാഗത്ത് പോലീസ് പരിശോധന ഊര്‍ജിതമാക്കുമെന്ന് എസ്.ഐ പി. അജിത് കുമാര്‍ പറഞ്ഞു. രാത്രികാലത്ത് സംശയസാഹചര്യത്തില്‍ കാണുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് എസ്.ഐ പറഞ്ഞു.
മുന്‍വശത്തെ വാതില്‍ ഭാഗികമായി കത്തിയിട്ടുണ്ട്. അകത്ത് സൂക്ഷിച്ചിരുന്ന കൊടി തോരണങ്ങളും കത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ക്ലബ്ബ് സെക്രട്ടറി ബാലകൃഷ്ണ ഷെട്ടി നല്‍കിയ പരാതിയില്‍ കാസര്‍കോട് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
നെല്ലിക്കുന്നില്‍ ബോധപൂര്‍വ്വമായി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം അടികൂടിയ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
രാത്രി കാലത്ത് ഈ ഭാഗത്ത് പോലീസ് പരിശോധന ഊര്‍ജിതമാക്കുമെന്ന് എസ്.ഐ പി. അജിത് കുമാര്‍ പറഞ്ഞു. രാത്രികാലത്ത് സംശയസാഹചര്യത്തില്‍ കാണുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് എസ്.ഐ പറഞ്ഞു.
No comments:
Post a Comment