ഉദുമ: മാങ്ങാട്ടെ സി.പി.എം പ്രവര്ത്തകന് എം.ബി ബാലകൃഷ്ണനെ കുത്തികൊലപ്പെടുത്തിയ കേസില്‍ ബുധനാഴ്ച അറസ്റ്റ് ചെയ്ത ഉദുമയിലെ ശ്രീജയന്റെ ഉടമസ്ഥതയിലുളള ടെമ്പോ ലോറി സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി കത്തിച്ചു.
വ്യാഴാഴ്ച രാവിലെ പാക്കം കൂട്ടക്കനിയില്‍ വെച്ചാണ് സംഭവം. ചെങ്കല്ലെടുക്കാന് പണയിലേക്ക് പോകുകയിരുന്ന കെ.എല്‍ 13 ആര് 6673 ടെമ്പോ കൂട്ടക്കനിയില്‍ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞ് നിര്‍ത്തി തീവെയ്ക്കുകയായിരുന്നു.
സംഭവമറിഞ്ഞ് ബേക്കല്‍ പോലീസും കാഞ്ഞങ്ങാട് നിന്നുളള ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തീ അണയ്ച്ചു. ടെമ്പോ ഭാഗികമായി കത്തി നശിച്ചു.
ബുധനാഴ്ച രാത്രി ശ്രീജയന്റെ ഉടമസ്ഥതയിലുളള മറെറാരു ടൊമ്പേയും തകര്‍ത്തിട്ടുണ്ട്. ബട്ടത്തൂര്‍ ദേവന്പിടിച്ച പാറയില്‍ നിര്‍ത്തിയിരുന്ന ടെമ്പേയാണ് ഒരു സംഘം അടിച്ചു തകര്‍ത്തത്.
ബാലകൃഷ്ണനെ കൊലപ്പെടുത്തിയ പ്രതികളായ പ്രജിത്തിനെയും, ശ്യാം മോഹനനെയും രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് ശ്രീജയനെ ബുധനാഴ്ച അറസ്റ്റ് ചെയ്തത്.
ബാലകൃഷ്ണനെ കൊലപ്പെടുത്തിയ പ്രതികളായ പ്രജിത്തിനെയും, ശ്യാം മോഹനനെയും രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് ശ്രീജയനെ ബുധനാഴ്ച അറസ്റ്റ് ചെയ്തത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment