നെടുന്പാശേരി: വർഷങ്ങൾക്കുമുന്‍പ് വടകരയിൽ ഒരു ഹോട്ടൽ നടത്തി കേസും വഴക്കുമായി , കിട്ടിയ കാശുമായി നാടുവിട്ടയാളാണ് ഫയാസ്. എന്നാൽ, കുറച്ചുവർഷങ്ങൾക്കുശേഷം നാട്ടിൽ തിരിച്ചെത്തിയ ഫയാസിനെ കണ്ട് നാട്ടുകാർ അത്ഭുതപ്പെട്ടു. അടിമുടി മാറിയെന്ന് മാത്റമല്ല, പറയുന്നതും ചെയ്യുന്നതുമെല്ലാം കോടികളുടെ കാര്യം. സിനിമാതാരങ്ങളുമായും രാഷ്ട്റീയനേതാക്കാളുമായും അടുത്തബന്ധം. നാട്ടിലെത്തി, ദിവസങ്ങൾക്കുള്ളിൽ വാങ്ങിയത് ആഡംബരകാറുകളും ബൈക്കുകളും. തൊട്ടടുത്തുള്ള സ്ഥലത്തുപോയിവരുന്നതുപോലെയാണ് ദുബായിയിൽ പോയിവന്നിരുന്നത്. നാട്ടിൽ സ്ഥലം വാങ്ങി. കോടികൾ മുടക്കി മണിമാളിക പണിയാൻ തുടങ്ങി.
കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്ന പണത്തിന്റെ ശ്റോതസു മാത്രം ഫയസ് പറഞ്ഞില്ല. ബിഎംഡബ്ലൂയും ഓഡിയും ഹമ്മറുമടക്കം കോടികളുടെ കാറുകൾ ദുബായിയിലും നാട്ടിലും വാങ്ങി. ഒപ്പം വിലകൂടിയ ബൈക്കുകളും. വാഹനഭ്റമം കഴിഞ്ഞാൽ ഫയസിന് പ്റിയം സിനിമാലോകമായിരുന്നു.
നടികളടക്കമുള്ളവരെല്ലാം ഫയാസിന്റെ ദുബായിയിലെ ആതിഥേയത്വം കൊതിച്ചു. രണ്ടുവർഷം മുന്‍പ് താരസംഘടനയായ അമ്മയുടെ മെഗാഷോ നടക്കുന്ന സമയം. റിഹേഴ്സൽ ക്യാന്പ് കൊച്ചിയിലും കോഴിക്കോട്ടും നടക്കുന്നു. റിഹേഴ്സൽ ക്യാന്പിലേക്ക് പുത്തൻ ബി.എം.ഡബ്ള്യുവുമായി ഫയാസ് എത്തി. ഒപ്പം ചില സുഹൃത്തുക്കളും. താരങ്ങളെല്ലാം ഫയാസിനെ ആദരവോടെ സ്വീകരിക്കുന്നു. കാറിൽ നിന്ന് പുറത്തേക്കെടുത്ത കിറ്റിൽ പത്തോളം വിലകൂടിയ, മുന്തിയ സ്കോച്ച് വിസ്കിക്കുപ്പികൾ. ഹോട്ടലിൽ ആഘോഷമായിരുന്നു. ചില നടൻമാരും നടിമാരും ലഹരിയുടെ ലോകത്തിൽ ഫയസിനെ ആടിയും പാടിയും പുകഴ്ത്തി. സൗഹൃദം സിനിമാക്കാരിൽ നിന്ന് രാഷ്ട്റീയ നേതാക്കളിലേക്ക് വളർന്നു. മന്ത്റിമാരുമായും അവരുടെ പ്റൈവറ്റ് സെക്റട്ടറിമാരുമായും കൈകോർത്തു. മുഖ്യമന്ത്റിയുടെ പേഴ്സണൽ സ്റ്റാഫിലുള്ളവരുമായി ഉറ്റബന്ധമുണ്ടാക്കി. ചില കേന്ദ്റമന്ത്റിമാരെ ദുബായിയിൽ കൊണ്ടുപോയി സത്കരിച്ചു.
സൗഹൃദങ്ങൾക്ക് അപ്പുറം ഫയാസിന് ലക്ഷ്യമുണ്ടായിരുന്നു. തന്റെ ബിസിനസ് സാമ്റാജ്യം വിപുലപ്പെടുത്തുക. രാഷ്ട്റീയ-സിനിമ ബന്ധം മുതലെടുത്ത് നെടുന്പാശേരിയിലെയും കരിപ്പൂരിലെയും ചെന്നൈയിലേയും ചില കസ്റ്റംസ് ഉദ്യോഗസ്ഥരെ പാട്ടിലാക്കി. ദുബായിയിൽ നിന്ന് വരുന്പോഴൊക്കെ വിലകൂടിയ ഗിഫ്റ്റുകൾ നൽകി ബന്ധം ഊട്ടിയുറപ്പിച്ചു. പിന്നീട് നാട്ടിൽ നിന്ന് വ്യാജരേഖകളുണ്ടാക്കി യുവതികളെ ദുബായിയിലേക്ക് കൊണ്ടുപോകുവാൻ തുടങ്ങി. ചിലർക്ക് വിസിറ്റിങ്ങ് വിസ. മറ്റുചിലർക്ക് വർക്കിംഗ് വിസ.
നാട്ടിലേക്ക് തിരികെ വരുന്പോൾ സ്ത്റീകളുടെ പർദ്ദയ്ക്കുള്ളിൽ പ്റത്യേകം ജാക്കറ്റിനുള്ളിലാക്കി സ്വര്‍ണ്ണ ബിസ്കറ്റുകൾ കടത്തുവാൻ തുടങ്ങി. ചില കസ്റ്റംസ് ഉദ്യോഗസ്ഥർ ഇതിന് ഒത്താശ ചെയ്തുകൊടുത്തു. കിലോക്കണക്കിന് സ്വര്‍ണ്ണം നാട്ടിലേക്ക് കടത്തി. ഒരു കിലോ സ്വര്‍ണ്ണത്തിന് യുവതികൾക്ക് പതിനായിരം രൂപയാണ് കമ്മീഷൻ. ഫയാസിന് കോടികൾ സ്വന്തമാകാൻ തുടങ്ങി. എന്നാലിപ്പോൾ എല്ലാം തകിടം മറിഞ്ഞു.
ജാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച 20 കിലോ സ്വര്‍ണ്ണവുമായി രണ്ട് സ്ത്റീകള് പിടിയിലായതോടെയാണ് കള്ളക്കടത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. ദുബായില്‍ നിന്നുളള എമിറേറ്റ്സ് വിമാനത്തിലാണ് സ്വര്‍ണ്ണവുമായി എത്തിയത്. കോഴിക്കോട് സ്വദേശി ആസിഫ, തൃശൂര്‍ സ്വദേശി ആരിഫ എന്നിവരാണ് പിടിയിലായത്. ഫയസിന് പിന്നിൽ വലിയൊരു റാക്കറ്റുണ്ട്. കൊണ്ടുവരുന്ന സ്വര്‍ണ്ണം വാങ്ങുന്ന ജ്വല്ലറികൾ ഉൾപ്പെടെ ഉന്നതൻമാരടങ്ങുന്ന വലിയൊരു കണ്ണി. അന്വേഷണം അവരിലേക്കും എത്തുമോയെന്നാണ് ഇനി അറിയേണ്ടത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Fayas, Gold, Case
No comments:
Post a Comment