Latest News

ദരിദ്രരാണെങ്കിലെന്ത്,​ മുംബൈക്കാർ സത്യസന്ധരാണ്

ന്യൂഡൽഹി: ലോകത്തിൽ ഏറ്റവും ദരിദ്രരുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെങ്കിലും ആ ദാരിദ്ര്യത്തിനിടയിലും സത്യസന്ധത പുലർത്താൻ ഇന്ത്യക്കാർക്ക് കഴിയുന്നുണ്ടെന്ന് റീഡേഴ്സ് ഡൈജസ്റ്റ് നടത്തിയ സർവെ തെളിയിച്ചു.

ലോകത്തിലെ 16 വൻനഗരങ്ങളിൽ സത്യസന്ധരായ ജനങ്ങളെ കണ്ടുപിടിക്കാൻ ഡൈജസ്റ്റ് നടത്തിയ സർവെയിൽ മുംബയ് രണ്ടാമതെത്തി. ന്യൂയോർക്കിനെയും ലണ്ടനെയുമെല്ലാം മുംബയ് പിന്തള്ളി. ധനിക രാഷ്ട്രമായ ഫിൻലൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയാണ് ആദ്യസ്ഥാനത്തുള്ളത്. യൂറോപ്പിൽ പോ‌ർട്ടുഗീസ് തലസ്ഥാനമായ ലിസ്ബൺ ആണ് അവസാന സ്ഥാനത്ത്.

സത്യസന്ധതയുടെ മാനദണ്ഡമായി ഡൈജസ്റ്റ് നിർദ്ദേശിച്ച രീതിയിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അതും ഫലവും കൗതുകം ജനപ്പിക്കുന്നതാണ്. പന്ത്രണ്ട് നഗരങ്ങളിലെ പൊതുസ്ഥലങ്ങളിൽ പണമടങ്ങിയ പത്ത് പഴ്സുകൾ നിക്ഷേപിക്കുകയാണ് ഡൈജസ്റ്റ് ചെയ്തത്. പഴ്സിൽ മൂവായിരത്തിൽ പരം രൂപയും വ്യക്തിരേഖകളും ഫോട്ടോകളുമല്ലാതെ ഉടമസ്ഥരുടെ ഫോൺനന്പരും നൽകിയിരുന്നു. ഷോപ്പിംഗ്സെന്ററുകൾ,​ പാർക്കിംഗ് സ്ഥലങ്ങൾ,​ നടപ്പാതകൾ എന്നിവിടങ്ങളിലായിരുന്നു മിക്ക പേഴ്സുകളും ഇട്ടിരുന്നത്.
ഫലം ഇതാണ്: ഹെൽസിങ്കിയിൽ 11 പഴ്സുകളും ഉടമസ്ഥർക്ക് തിരിച്ചുകിട്ടി. മുംബയിൽ ഒൻപതുപേരാണ് അവ ടെലിഫോൺ നന്പരിൽ വിളിച്ചശേഷം തിരിച്ചുകൊടുത്തത്. 

പതിനാറിൽ പത്തു നഗരങ്ങളിലും തിരിച്ചുകിട്ടിയ പഴ്സുകളുടെ കണക്ക് ഇങ്ങനെ:
ഹെൽസിങ്കി(ഫിൻലാൻഡ്)​​11, മുംബയ് (ഇന്ത്യ)​ 9,​ ബുഡാപെസ്റ്റ് (ഹംഗറി)​​ 8,​ ന്യൂയോർക്ക് (യു.എസ്)​ 8,​ മോസ്കോ (റഷ്യ)​ 7,​ ആംസ്റ്റർഡാം (നെതർലാൻഡ്സ്)​ 7,​ ബെർലിൻ (ജർമനി)​ 6,​ ലുബ്ജാന (സ്ലൊവേനിയ)​ 6,​ ലണ്ടൻ (യുകെ)​ 5,​ ​ വാർസോ(പോളണ്ട്)​ 5. മുംബയിൽ പഴ്സ് കിട്ടിയ രാഹുൽ റായി (27)​ പറഞ്ഞത് ഒരു പഴ്സിൽ പണമല്ല ​നോക്കേണ്ടത് ഉടമസ്ഥന്റെ പ്രധാനപ്പെട്ട പല രേഖകളെക്കുറിച്ചാണ്. അതാണ് തിരിച്ചുകൊടുക്കാൻ എന്നെ പ്രേരിപ്പിച്ചത്.

രണ്ടു കുട്ടികളുടെ അമ്മയായ വൈശാലി ഹസ്കർ കാരണമായി ചൂണ്ടിക്കാട്ടിയത്,​ താൻ മക്കളെ സത്യസന്ധരാകാൻ പഠിപ്പിക്കുന്പോൾ അത് അവർക്ക് കാണിച്ചുകൊടുക്കേണ്ട ബാദ്ധ്യതയും തനിക്കുണ്ടെന്നതാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Newdelhi, Mumbai



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.