കോളേജ് ഹോസ്റ്റലില്‍ കയറി നഹിം എന്ന നെയ്മുവിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയെ അക്രമിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് കോളേജില്‍ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്ന പ്രവര്‍ത്തകരെ യാതൊരു പ്രകോപനവുമില്ലാതെയാണ് എം എസ് എഫ് പ്രവര്‍ത്തകര്‍ അക്രമിച്ചത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ഭീകരമായി അക്രമിക്കുന്ന നിലപാടാണ് എം എസ് എഫ് കോളേജിനകത്ത് സ്വീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എസ് എഫ് ഐ ജില്ലാ സെക്രട്ടറി ശാലു മാത്യുവിനെ ഒരു കൂട്ടം എം എസ് എഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കാന്‍ ശ്രമിക്കുമ്പോഴേക്കും പോലീസ് എത്തിയതിനാലാണ് ശാലു മാത്യു രക്ഷപ്പെട്ടത്. കോളേജില്‍ നിരന്തരം അക്രമം അഴിച്ചുവിടുന്നതില്‍ നിന്ന് പിന്‍മാറാന്‍ എ എസ് എഫ്-മുസ്ലിംലീഗ് നേതൃത്വം തയ്യാറാകണം.

കോളേജില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനായി എസ് എഫ് ഐ യുടെ നേതൃത്വത്തില്‍ എം പി, എം എല്‍ എ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ പങ്കെടുപ്പിച്ച് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ശാലുമാത്യു, പ്രസിഡണ്ട് പി പി സിബിന്‍, ജനറല്‍ സെക്രട്ടറി എ വി ശിവപ്രസാദ്, സെക്രട്ടേറിയറ്റംഗം സുഭാഷ് പാടി, സര്‍വ്വകലാശാല ജോ. സെക്രട്ടറി എന്‍ അര്‍ച്ച സംബന്ധിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ശാലുമാത്യു, പ്രസിഡണ്ട് പി പി സിബിന്‍, ജനറല്‍ സെക്രട്ടറി എ വി ശിവപ്രസാദ്, സെക്രട്ടേറിയറ്റംഗം സുഭാഷ് പാടി, സര്‍വ്വകലാശാല ജോ. സെക്രട്ടറി എന്‍ അര്‍ച്ച സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Chennai, Spider
No comments:
Post a Comment