കാസര്‍കോട്: കലാലയങ്ങളില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടും നുണപ്രചരണങ്ങള്‍ നടത്തിയും കോളജുകളിലെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കകയും ഇതര വിദ്യാര്‍ത്ഥി സംഘടന നേതാക്കളെ അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുന്ന സാമൂഹ്യദ്രോഹികളുടെയും ഗുണ്ടകളുടെയും കൂടാരമായ എസ്.എഫ്.ഐയെ സി.പി.എം നിയന്ത്രിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.
കാസര്‍കോട് ഗവ.കോളജില്‍ എസ്.എഫ്.ഐയുടെ കുത്തക അവസാനിപ്പിച്ച് ജനാധിപത്യ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ വിജയം കൈവരിച്ചതിലുള്ള അരിശം തീര്‍ക്കുന്നതിന് പുറമെ നിന്നുള്ള ഗുണ്ടകളെ ഇറക്കിയാണ് യൂണിയന്‍ ചെയര്‍മാനടക്കമുള്ള എം.എസ്.എഫ് നേതാക്കളെ എസ്.എഫ്.ഐ ഗുണ്ടകള്‍ മര്‍ദ്ദിച്ചിരിക്കുന്നത്. ഇതിനുപുറമെ തൃക്കരിപ്പൂര്‍ ഇ.കെ.നായനാര്‍ മെമ്മോറിയല്‍ പോളിടെക്‌നിക്ക് കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ എം.എസ്.എഫ് കാസര്‍കോട് മുനിസിപ്പല്‍ പ്രസിഡണ്ട് സഅദ് ബാങ്കോടിനെ നിരന്തരമായി അക്രമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി സഅദിനെ മര്‍ദ്ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയുണ്ടായി. തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലയില്‍ മറ്റു വിദ്യാര്‍ത്ഥികള്‍ പഠിക്കാനോ സംഘടന പ്രവര്‍ത്തനം നടത്താനോ പാടില്ലെന്ന രീതിയിലാണ് സഅദിനെതിരെ നിരന്തരമായി അക്രമങ്ങള്‍ അഴിച്ചുവിടുന്നത്.
മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇഷ്ടമുള്ള സ്ഥലങ്ങളില്‍ പഠിക്കാനും സംഘടന പ്രവര്‍ത്തനം നടത്താനും സ്വാതന്ത്ര്യമുള്ള നാട്ടില്‍ സ്വയം ഭരണ പ്രഖ്യാപനം നടത്തി സംഘടന സ്വാതന്ത്രം നിഷേധിക്കുകയും പഠിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന കാടന്‍ രീതി അവസാനിപ്പിക്കാന്‍ സി.പി.എം ഇടപെടണം. എസ്.എഫ്.ഐ സ്വീകരിക്കുന്ന ഫാസിസ രീതി മറ്റുള്ളവരും നടപ്പിലാക്കിയാലുണ്ടാകുന്ന ഭവിഷത്ത് സി.പി.എം മനസിലാക്കണം. അക്രമങ്ങള്‍ അഴിച്ചുവിട്ട് അപവാദങ്ങള്‍ പ്രചരിപ്പിച്ച് രാഷ്ട്രീയ ശത്രുക്കളെ തീവ്രവാദികളായി മുദ്രകുത്തിയാല്‍ ജനങ്ങള്‍ അത് വിശ്വസിക്കുമെന്ന് കരുതുന്നത് വിവരക്കേടാണ്. എസ്.എഫ്.ഐ നടത്തുന്ന അക്രമ സംഭവങ്ങള്‍ക്ക് വിരാമമിടാനും കലാലയങ്ങളില്‍ സമാധാനന്തരീക്ഷം നിലനിര്‍ത്തുന്നതിനും സി.പി.എം മുന്നോട്ടുവരണമെന്ന് അബ്ദുല്‍റഹ്മാന്‍ ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment