Latest News

മുഖ്യമന്ത്രിയെ കണ്ണൂരില്‍ തടഞ്ഞാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംരക്ഷിക്കും -കെ.സുധാകരന്‍ എം.പി.


കണ്ണൂര്‍: മുഖ്യമന്ത്രിയെ കണ്ണൂരില്‍ തടയാന്‍ സി.പി.എം. ശ്രമിച്ചാല്‍ അത് തീക്കൊള്ളികൊണ്ട് തലചൊറിയലാണെന്നും എന്തു വിലകൊടുത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിനെ പ്രതിരോധിക്കുമെന്നും കെ.സുധാകരന്‍ എം.പി. പറഞ്ഞു.

കണ്ണൂര്‍ ഡി.സി.സി.യുടെ രാഷ്ട്രീയ വിശദീകരണ ജാഥയുടെ കമ്പില്‍ ബസാറിലെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വീരവാദംമുഴക്കി സമരത്തിന് പുറപ്പെട്ട സി.പി.എം.ന്റെ നാലുസമരങ്ങളും വന്‍ പരാജയമായിരുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണിക്ക് പ്രസക്തിയില്ലെന്ന് പറഞ്ഞ പ്രകാശ് കാരാട്ടിന്റെ പാര്‍ട്ടി ഏതു പക്ഷത്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ടി.സിദ്ദിഖ്, സതീശന്‍ പാച്ചേനി, ഒ.നാരായണന്‍, സി.ബാലകൃഷ്ണന്‍, കെ.എം.ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. രജിത്ത് നാറാത്ത് അധ്യക്ഷനായിരുന്നു.

റിജില്‍ മാക്കുറ്റി, സുരേഷ്ബാബു എളയാവൂര്‍, മാര്‍ട്ടിന്‍ ജോര്‍ജ്, ചന്ദ്രന്‍ തില്ലങ്കേരി, സത്യന്‍ വണ്ടിച്ചാല്‍, എം.പി.മുരളി, നാരായണന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു. എന്‍.വി.പ്രേമാനന്ദന്‍ നന്ദി പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.