കാസര്‍കോട്: മാധ്യമങ്ങള്‍ ന്യൂനപക്ഷ വേട്ടക്ക് കൂട്ടുനില്‍ക്കുയാണെന്ന് നോവലിസ്റ്റ് പുനത്തില്‍ കുഞ്ഞബ്ദുല്ല . ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഇന്നത്തെ പത്രപ്രവര്‍ത്തനം പലരും ഉപയോഗിക്കുന്നത്. മുസ്‌ലിം സമൂഹത്തെ ഉന്മൂലനം ചെയ്യുന്ന രീതിയിലേക്ക് പത്രപ്രവര്‍ത്തനം എത്തിയിരിക്കുന്നു. ഇല്ലാത്ത കഥകള്‍ പടച്ചുണ്ടാക്കി മുസ്‌ലിം സമൂഹത്തെ അടിച്ചാക്ഷേപിച്ച് നിരപരാധികളായ യുവാക്കളെ തീവ്രവാദികളെന്ന് മുദ്രകുത്തി ജയിലിലടക്കുന്ന പ്രവണത ഏറി വരികയാണ്. ഭീകര പ്രവര്‍ത്തനം എന്ന ഒന്ന് ഇന്ത്യയില്‍ തന്നെയില്ല. കാശ്മീരില്‍ പോലും ഇപ്പോള്‍ ഭീകര പ്രവര്‍ത്തനമില്ല. സര്‍ക്കാറും പോലീസും പട്ടാളവും ഉണ്ടാക്കുന്ന കള്ളക്കഥകളാണ് പലതും.
നാങ്കി അബ്ദുല്ല മാസ്റ്റര്‍ ട്രസ്റ്റ് അവാര്‍ഡ് റഹ്മാന്‍ തായലങ്ങാടിക്കും പി.വി.കൃഷ്ണനും സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ല വാര്‍ത്തകളൊന്നും ദൃഷ്യമാധ്യമങ്ങളില്‍ ലഭ്യമല്ല. ലോക വാര്‍ത്തകള്‍ക്ക് പ്രധാന്യം നല്‍കാതെ സെക്‌സിന് അമിത പ്രാധാന്യം നല്‍കുന്ന രീതിയാണ് ഇന്നത്തെ മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്.
ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.എ.മുഹമ്മദലി അധ്യക്ഷത വഹിച്ചു. കെ.എം.അബ്ബാസ് സ്വാഗതം പറഞ്ഞു. നാങ്കി മാസ്റ്റര്‍ സ്മരണിക എന്‍.എ.നെല്ലിക്കുന്ന് പ്രകാശനം ചെയ്തു. ജില്ലാ കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ ഏറ്റുവാങ്ങി. ടി.എ.ഷാഫി അവാര്‍ഡ് ജേതാക്കളെപരിചയപ്പെടുത്തി. പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ, സി.ടി.അഹമ്മദലി, പി.പി.ശശീന്ദ്രന്‍, മുജീബ് അഹമ്മദ്, ടി.എം.ഷുഹൈബ്, സി.എച്ച്.കുഞ്ഞമ്പു, എച്ച്.എ.മുഹമ്മദ് മാസ്റ്റര്‍, അഷറഫലി ചേരങ്കൈ, അസീസ് കൊട്ടൂടല്‍ പ്രസംഗിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment