Latest News

അസമിൽ ട്രക്ക് വാനുകളിലേക്ക് ഇടിച്ചുകയറി 28 മരണം

ഗോഹട്ടി: അസമിന്റെ തലസ്ഥാനമായ ദിസ്‌പൂരിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ബാർപേട്ട ജില്ലയിലുണ്ടായ വാഹനാപകടത്തിൽ 28 പേർ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ 4.30നാണ് സംഭവം. മരിച്ചവരിൽ 13 കുട്ടികളും അഞ്ചു സ്ത്രീകളും ഉൾപ്പെടുന്നു.

പടിഞ്ഞാറൻ അസമിൽ അതിവേഗതയിൽ വന്ന ട്രക്ക് തൊഴിലാളികളുമായി പോയ രണ്ട് മിനിബസുകളിലേക്ക് ഇടിച്ചുകയറിയാണ്
അപകടമുണ്ടായത്. ഇഷ്ടികക്കളത്തിലേക്ക് തൊഴിലാളികളും അവരുടെ കുടുംബങ്ങളുമായി പോയ വാനുകളിലേക്കാണ് ട്രക്ക് ഇടിച്ചുകയറിയത്. 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Assam, Gohatti, Accident

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.