പ്രണയവാര്‍ത്തകള്‍ക്ക് ഇപ്പോള്‍ യാതൊരു പഞ്ഞവുമില്ല. അന്നയും റസൂലും ഇറങ്ങിക്കഴിഞ്ഞപ്പോള്‍ കേട്ട വാര്‍ത്ത ഫഹദും ആന്‍ഡ്രിയയും തമ്മില്‍ പ്രണയത്തിലാണെന്ന് എന്നായിരുന്നു.
ഒരു വാരികയിലൂടെ ഫഹദ് ആ വാര്‍ത്ത പുറം ലോകത്തെ അറിയിക്കുകയും ചെയ്തു. അന്ന് ഫഹദ് പ്രണയം തുറന്നു പറയാന്‍ തയ്യാറായെങ്കിലും ആന്‍ഡ്രിയ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചില്ല. ആ പ്രണയത്തെക്കുറിച്ച് പിന്നീട് ഒരു ചര്‍ച്ചയും നടന്നില്ല.
ഇപ്പോള്‍ ഒരു പ്രമുഖ മാസികയ്ക്കനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ താന്‍ ആന്‍ഡ്രിയയെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിരുന്നുവെന്ന് ഫഹദ് വ്യക്തമാക്കുന്നു. തന്റൈ ശ്രദ്ധക്കുറവു കൊണ്ടാകാം പ്രണയം തുടരാതെ പോയതെന്ന് ഫഹദ് സൂചിപ്പിച്ചു. പ്രണയം സഫലമാകാതെ പോയതില്‍ വിഷമമുണ്ട്. ആന്‍ഡ്രിയയോടു ഒത്തിരി ഇഷ്ടം ഉണ്ടായിരുന്നു.
ആന്‍ഡ്രിയയെ വളരെയധികം ബഹുമാനിക്കുന്നുണ്ടെന്നും ഇനിയൊരു പ്രണയത്തിനുള്ള ചാന്‍സ് അടുത്തകാലത്തൊന്നും ഇല്ലെന്നും ഫഹദ് പറഞ്ഞു.ആത്മാര്‍ത്ഥവും മനോഹരവുമായിരുന്ന ആ പ്രണയദിനങ്ങള്‍ ഓര്‍ക്കാനിഷ്ടമുള്ള ദിവസങ്ങളായിരുന്നു എന്ന് ഫഹദ് ഓര്‍മ്മിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Fahad Fasil, Andriya, Love

No comments:
Post a Comment