Latest News

പൊലീസിന് വീഴ്ച പറ്റിയെങ്കില്‍ മുഴുവന്‍ ഉത്തരവാദിത്തം തനിക്കെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂരിലെ അക്രമസംഭവങ്ങളില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കണ്ണൂരില്‍ സംഭവിച്ചത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

കല്ലേറില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ചികിത്സയ്ക്കു ശേഷം മടങ്ങവെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂത്തുപറന്പ് ആവര്‍ത്തിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് കണ്ണൂരില്‍ നടന്നത്. അതു സംബന്ധിച്ച് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തലശേരിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ തന്നെ സമ്മേളനവേദിയിലെ മൂന്നു ഗേറ്റും പ്രതിപക്ഷം ഉപരോധിച്ചിരുന്നു. ബലം പ്രയോഗിച്ചോ പൊലീസ് നടപടി കൊണ്ടോ സമ്മേളനവേദിയിലേക്ക് കടക്കേണ്ടെന്ന് താന്‍ തന്നെയാണ് പൊലീസിനോട് നിര്‍ദ്ദേശിച്ചത്.

തനിക്ക് അധിക സുരക്ഷ വേണ്ട. ഇപ്പോഴുള്ള സുരക്ഷ തന്നെ അധികമാണ്. തന്റെ സുരക്ഷ ജനങ്ങളുടെ കൈയിലാണ്. സുരക്ഷയുടെ പേരില്‍ ജനങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്തുവന്നാലും ജനസമ്പര്‍ക്ക പരിപാടിയുമായി മുന്നോട്ട് പോകും. ജനാധിപത്യ രാജ്യത്ത് ജനങ്ങളാണ് യഥാര്‍ത്ഥ അധികാരികളെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

രണ്ടു ദിവസത്തെ പൂര്‍ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. നാളത്തെ മന്ത്രിസഭാ യോഗം ഒഴികെയുള്ള മറ്റു പരിപാടികളെല്ലാം ഒഴിവാക്കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, ummanchandi, Hospital, Attack, Kannur

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.