ചാരുംമൂട്: ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് ദമ്പതികളെ കബളിപ്പിച്ച് 24 ലക്ഷം തട്ടിയ പ്രതി പിടിയില്‍. സെക്യൂരിറ്റി കരാര്‍ സ്ഥാപനമായ എറണാകുളത്തെ കണ്‍സള്‍ട്ടന്റ് ഇന്ത്യ ആന്റ് ഡവലപ്പ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ കൊട്ടാരക്കര പുത്തൂര്‍ മൈലംകുളം പണിക്കരയ്യത്ത് വീട്ടില്‍ പൊന്നച്ചന്‍ വര്‍ഗീസിനെയാണ് (62) വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.
കറ്റാനം കെ.എം. ബംഗ്‌ളാവില്‍ മാത്യു സാറാ ജോസഫ് ദമ്പതികളാണ് തട്ടിപ്പിനിരയായത്. സെക്യൂരിറ്റി സ്ഥാപനത്തില്‍ പങ്കാളിത്തവും ലാഭവിഹിതവും പലിശയും വാഗ്ദാനം ചെയ്താണ് പണം വാങ്ങിയെടുത്തത്.
ആദ്യമൊക്കെ വാക്കു പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി നല്‍കിയെങ്കിലും പിന്നീട് മുടങ്ങി. ഇതിനിടെ 18 ലക്ഷം രൂപയ്ക്കുള്ള മൂന്ന് ചെക്കുകള്‍ നല്‍കിയെങ്കിലും മടങ്ങി. പല തവണ പണം തിരികെ ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ഡി.ജി.പിക്കും ജില്ലാ പൊലീസ് സൂപ്രണ്ടിനും പരാതി നല്‍കുകയായിരുന്നു. എറണാകുളത്തു നിന്ന് ഞായറാഴ്ചയാണ് പൊന്നച്ചന്‍ പിടിയിലായത്. പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Police, Arrested, Ca

No comments:
Post a Comment