ഒരു കൊലപാതക രഹസ്യം വെളിപ്പെടുത്താന്‍ റിയാലിറ്റി ഷോ വേണ്ടി വന്നു ചെന്നൈയിലെ സുമതി എന്ന യുവതിയ്ക്ക്. മാസങ്ങള്‍ക്കു മുമ്പ് ഭര്‍ത്താവിനെ താന്‍ കൊലപ്പെടുത്തിയ വിവരം ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ് അധ്യാപികയായ സുമതി. വിവരം തുറന്നു പറഞ്ഞതിനു ശേഷം സുമതി പൊലീസില്‍ കീഴടങ്ങി.
സുമതിയും സുഹൃത്ത് രാജനും ചേര്‍ന്ന് ഭര്‍ത്താവ് ധനശേഖറിനെ കഴിഞ്ഞ മെയ് 14 ന് കൊലപ്പെടുത്തുകയായിരുന്നു. സുമതി തമിഴ് ടെലിവിഷന്‍ ചാനലിലെ റിയാലിറ്റിഷോയില്‍ കുമ്പസാരം നടത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സുമതിയെ പൊലീസ് റിമാന്റ് ചെയ്തു. രാജനും പൊലീസില്‍ കീഴടങ്ങി.
ധനശേഖറിന്റെ മരണം ആത്മഹത്യയായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ ചില ബന്ധുക്കളോട് താന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ വിവരം പറഞ്ഞിരുന്നു. ഇതിനിടെയിലാണ് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് കൊലപാതക വിവരം സുമതി പുറത്തറിയിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Reality Show, Murder, Case, Poli

No comments:
Post a Comment