തിരുവനന്തപുരം: സംസ്ഥാനത്തെ പരമോന്നത കായിക പുരസ്‌കാരമായ ജി.വി രാജ അവാര്‍ഡിന് ബാഡ്മിന്റണ്‍ താരം വി.ദിജുവും അത്‌ലറ്റ് ടിന്റു ലൂക്കയും അര്‍ഹരായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
അതേസമയം വോളിബോള്‍ താരം ടോം ജോസഫിനെ കേരളവും തഴഞ്ഞു. ടോമിന് സര്‍ക്കാരിന്റെ വകയായി പ്രത്യേക പുരസ്‌കാരം നല്‍കുമെന്ന് അവാര്‍ഡുകള്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
2010, 11, 2011,12 കാലഘട്ടത്തില്‍ കായികമേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. 2010ല്‍ ചൈനയിലെ ഗാങ്ഷൂവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയതിനാണ് ടിന്റുവിനെ തിരഞ്ഞെടുത്തത്. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയതിനാണ് വി.ദിജുവിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ടോം ജോസഫിന് ജി.വി.രാജ അവാര്‍ഡ് ലഭിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ സംസ്ഥാന സര്‍ക്കാരിന്റെ വകയായി പ്രത്യേക പുരസ്‌കാരം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം താന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ജി.വി.രാജ പുരസ്‌കാരം നല്‍കുന്നതിന് ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ഉമ്മന്‍ചാണ്ടി മറുപടി നല്‍കി. ടോമിന് അര്‍ജുന അവാര്‍ഡ് കിട്ടേണ്ടതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Tindu, Diju, G.V.Raja Award, Tom
No comments:
Post a Comment