Latest News

എം.ജി. റോഡ് ഗതാഗത യോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണം: എസ്.ടി.യു

കാസര്‍കോട്: പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള കാസര്‍കോട് എം.ജി. റോഡ് ഗതാഗതയോഗ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എസ്.ടി.യു. ജില്ലാ പ്രസിഡണ്ട് കെ.പി. മുഹമ്മദ് അഷ്‌റഫ് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനും റോഡ് വിഭാഗം ചീഫ് എഞ്ചിനിയര്‍മാര്‍ക്കും അയച്ച ഫാക്‌സ് സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

കാലവര്‍ഷക്കെടുതിമൂലം തകര്‍ന്ന് കിടക്കുന്ന റോഡ് പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് ടെണ്ടര്‍ നല്‍കിയെങ്കിലും കരാറുകാരനും ചില മരാമത്ത് ഉദ്യോഗസ്ഥരും ചേര്‍ന്ന് ബോധപൂര്‍വ്വം പ്രവര്‍ത്തി വൈകിപ്പിക്കുകയാണ്. പൊതുമരാമത്ത് വകുപ്പിനെയും വകുപ്പ് മന്ത്രിയെയും മോശമായി ചിത്രീകരിക്കാനും യു.ഡി.എഫ്. സര്‍ക്കാറിനെ താറടിച്ചു കാണിക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് സംശയിക്കേണ്ടയിരിക്കുന്നു.
തിരക്കേറിയ എം.ജി. റോഡിലെ ഒരു ഭാഗം തകര്‍ന്നു കിടക്കുന്നതിനാല്‍ കാല്‍നട യാത്ര ദുസ്സഹമാവുകയും ഗതാഗത തടസ്സം പതിയിരിക്കുകയുമാണ്.
എം.ജി. റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനമാരംഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഹമ്മദ് അഷ്‌റഫ് ആവശ്യപ്പെട്ടു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.