കുമ്പള: ഉപ്പളയിലെ മുത്തലീബി(38)നെ വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍.
ആനക്കല്‍ സുങ്കതക്കട്ടയിലെ ഡി.മുഹമ്മദ് അന്‍സാറിനെയാണ് പോലീസ് അറസ്റ്റുചെയ്തത്. വധക്കേസിലെ പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കി രക്ഷപ്പെടാന്‍ അവസരമൊരുക്കിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. മുഹമ്മദ് അന്‍സാര്‍ മുംബൈ കൊളാബ സുന്ദര്‍നഗറില്‍ വ്യാപാരസ്ഥാപനം നടത്തുകയാണ്. കൊലപാതകത്തിനുശേഷം കര്‍ണാടകയിലേക്ക് കടന്ന പ്രതികള്‍ അവിടെനിന്ന് മുംബൈയില്‍ സുഹൃത്തായ മുഹമ്മദ് അന്‍സാറിന്റെ വസതിയിലെത്തി.
പ്രതികളെ തന്റെ താമസസ്ഥലത്ത് അന്‍സാര്‍ ഒളിപ്പിച്ചു. പോലീസിന്റെ നീക്കങ്ങള്‍ പ്രതികളെ അറിയിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. അന്വേഷണസംഘം മുംബൈയലെത്തിയാണ് അന്‍സാറിനെ അറസ്റ്റുചെയ്തത്. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി.
കഴിഞ്ഞമാസം 24ന് രാത്രിയാണ് മുത്തലീബ് കൊല്ലപ്പെട്ടത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന മുത്തലീബിനെ വീടിനുസമീപത്ത് എത്താറായപ്പോള്‍ സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.
ആദ്യം വെടിവെച്ചതിനുശേഷം വെട്ടുകയായിരുന്നു. ആസ്പത്രിയിലേക്കുള്ള വഴിമധ്യേ കാലിയ റഫീക്കും മറ്റു മൂന്നുപേരുമാണ് തന്നെ ആക്രമിച്ചതെന്ന് മുത്തലീബ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താന്‍ പോലീസ് മുംബൈ, കര്‍ണാടക എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും മുഖ്യപ്രതികള്‍ ഇപ്പോഴും വലയ്ക്കു പുറത്താണ്.
കാസര്‍കോട് ഡിവൈ.എസ്.പി. മോഹനചന്ദ്രന്‍നായരുടെ മേല്‍നോട്ടത്തില്‍ കുമ്പള ഇന്‍സ്‌പെക്ടര്‍ സിബി തോമസ്, മഞ്ചേശ്വരം എസ്.ഐ. ബിജുലാല്‍, എസ്.ഐ. ഫിലിപ്പ് തോമസ്, സിവില്‍ പോലീസ് ഓഫീര്‍സര്‍മാരായ നാരായണന്‍, അബൂബക്കര്‍ കല്ലായി, ബാലകൃഷ്ണന്‍, ഇസ്മയില്‍, സുനില്‍ എബ്രഹാം, ദിലീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. ഈ കേസില്‍ ഉപ്പള മുളിഞ്ചയിലെ മുഹമ്മദ് റഫീഖിനെ (22) നേരത്തേ പോലീസ് അറസ്റ്റുചെയ്തിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment