Latest News

അബ്ദുസമദ് സമദാനി എംഎല്‍എയ്‌ക്കെതിരേ കേസെടുത്തു

മലപ്പുറം: എംപി അബ്ദുസമദ് സമദാനി എംഎല്‍എയ്‌ക്കെതിരേ പോലീസ് കേസെടുത്തു. വധിക്കാന്‍ ശ്രമിച്ചെന്ന പള്ളിക്കല്‍ കുഞ്ഞാവ നല്‍കിയ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. കുറ്റിപ്പുറം പോലീസാണ് കേസെടുത്തത്.

സമദാനി തന്നെ വീട്ടിലെക്കു വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നെന്നാണ് കുഞ്ഞാവ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. മസ്ജിദുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ശേഷം തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും പരാതി. തിരൂര്‍ ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം കോട്ടയ്ക്കല്‍ ആലിന്‍ചുവട് ജുമാ മസ്ജിദിലെ തര്‍ക്കവുമായി ബന്ധപ്പെട്ടു നടത്തിയ മധ്യസ്ഥചര്‍ച്ചയ്ക്കിടെയാണു സമദാനിക്ക് മുഖത്ത് പരിക്കേറ്റ്. തുടര്‍ന്ന് മൂക്കിനു പരിക്കേറ്റ സമദാനിയെ കോട്ടക്കയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

എന്നാല്‍ സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ട കുഞ്ഞാവ ഓട്ടോറിക്ഷയില്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സതേടി. വലതു കൈയിലെ ഞരമ്പ് മുറിഞ്ഞ നിലയില്‍ ഇയാളെ പിന്നീടു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

2008 ഓഗസ്റ്റ് 29നു മസ്ജിദിലുണ്ടായ തര്‍ക്കത്തില്‍ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്നു രണ്ടു പേര്‍ കുത്തേറ്റു മരിച്ചിരുന്നു. ഇവരുടെ സഹോദരനാണു പുളിക്കല്‍ കുഞ്ഞാവ. മസ്ജിദുമായി ബന്ധപ്പെട്ടു പ്രദേശത്തെ രണ്ടു പ്രമുഖ കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. കുറ്റിപ്പുറം ആലിന്‍ചുവട് മഹല്ലില്‍ 13 വര്‍ഷമായി പ്രസിഡന്റുസ്ഥാനം വഹിച്ചിരുന്ന പുളിക്കല്‍ അഹമ്മദ് ഹാജിയെ മാറ്റാന്‍ മറുഭാഗം നീക്കങ്ങള്‍ നടത്തിയതാണ് അന്നത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം. ജുമുഅ നമസ്‌കാരത്തിനു ശേഷം പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി പുളിക്കല്‍ തറവാട്ടുകാരും അമരയില്‍ തറവാട്ടുകാരും തമ്മിലാണു തര്‍ക്കമുണ്ടായത്. അഹമ്മദ് ഹാജിയുടെ മക്കളും കുഞ്ഞാവയുടെ സഹോദരന്മാരുമായ അബ്ദുവും അഹമ്മദ്കുട്ടിയും സംഘര്‍ഷത്തില്‍ കുത്തേറ്റു മരിച്ചു. സംഭവത്തില്‍ കുഞ്ഞാവയ്ക്കും പരിക്കേറ്റിരുന്നു.

വര്‍ഷങ്ങളായുള്ള ആലിന്‍ചുവട് മസ്ജിദ് തര്‍ക്കം പരിഹരിക്കാനാണ് സമദാനിയുടെ നേതൃത്വത്തില്‍ ചര്‍ച്ചനടത്തിയത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.