കാസര്‍കോട്: കുമ്പളയില്‍ കാര്‍ കുഴിയിലേക്ക് മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു. എരിയാല്‍ ബ്ലാര്‍ക്കോട് മാളിക ഹൗസിലെ പരേതനായ എ.ഐ. അബ്ദുല്ലയുടെ മകന്‍ എ.എ. ഇബ്രാഹിം മാളിക (48), സഹോദരി മൊഗ്രാലിലെ എം.സി. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സുഹറ (45) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇവരുടെ മാതാവ് ദൈനബി (74), സുഹറയുടെ ഭര്‍ത്താവ് മുഹമ്മദ് കുഞ്ഞി (52) എന്നിവരെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹറയുടെ മകള്‍ ജുമൈല (14) മരിച്ച ഇബ്രാഹിമിന്റെ ഭാര്യ സൈനബ (35) എന്നിവര്‍ പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ശനിയാഴ്ച പുലര്‍ചെ മൂന്ന് മണിയോടെ കുമ്പള ദേവി ടാകീസിന് സമീപം ദേശീയപാതയിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞത്. ഉപ്പള ബായാറില്‍ ഒരു പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് തിരിച്ച് എരിയാലിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.
മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ മത്സ്യവിതരണ ഫെഡ് (എസ്.ടി.യു) സംസ്ഥാന ട്രഷററാണ് മരിച്ച ഇബ്രാഹിം. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറര്‍, ചൗക്കി ശാഖാ മുന്‍ മുസ്ലിം ലീഗ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന ഇബ്രാഹിം കെല്ലിലെ ഗ്രേഡ് (മൂന്ന്) ജീവനക്കാരനാണ്.
സുഹറയെ കൂടാതെ ചെമ്മനാട്ടെ ഹബീബിന്റ്റെ ഭാര്യ മറിയംബിയും ഇബ്രാഹിമിന്റെ സഹോദരിയാണ്. ഇമ്രാന്‍, ഇര്‍ഫാന്‍ എന്നിവരാണ് സുഹറയുടെ മറ്റുമക്കള്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment