ജിദ്ദ: സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാനം മദീനയില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. 29 യാത്രക്കാര്‍ക്കു പരുക്കേറ്റതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
ഇറാനിലെ മഷാദില്നിന്നുള്ള ബോയിംഗ്-767 വിമാനമാണ് അടിയന്തരമായി നിലത്തിറക്കേണ്ടി വന്നത്. 299 യാത്രക്കാരും 16 ജീവനക്കാരുമുള്‍പ്പെടെ 315 പേര് വിമാനത്തിലുണ്ടായിരുന്നു. സാരമായി പരുക്കേറ്റ 12 പേരെ ആശുപത്രിയിലേക്കു മാറ്റിയതായി സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് അറിയിച്ചു.
വിമാനത്തിന്റെ വലതുവശത്തെ ലാന്‍ഡിംഗ് ഗിയറിനാണു തകരാറുണ്ടായത്. തുടര്‍ന്നു പൈലറ്റ് വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുകയായിരുന്നു
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment