Latest News

കള്ളനോട്ട്‌ കേസില്‍ പ്രതിയായ കാഞ്ഞങ്ങാട് സ്വദേശി വ്യാജപാസ്‌പോര്‍ട്ടുമായി അറസ്റ്റില്‍

കരിപ്പൂര്‍: കാസര്‍കോട്ടെ കള്ളനോട്ട് കേസ്സുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ എജന്‍സി അന്വേഷിക്കുന്ന പ്രധാനപ്രതി കോഴിക്കോട് വിമാനത്താവള എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായി.

കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ഹീനമാടത്ത് ഷിഹാബുദ്ദീന്‍ (28) ആണ് ശനിയാഴ്ച രാത്രി പിടിയിലായത്. വ്യാജപാസ്‌പോര്‍ട്ടില്‍ കോഴിക്കോട് വിമാനത്താവളം വഴി കടക്കാന്‍ ശ്രമിക്കവെയായിരുന്നു അറസ്റ്റ്. രാത്രി എട്ടിനുള്ള എയര്‍ ഇന്ത്യയുടെ മസ്‌ക്കറ്റ്- കോഴിക്കോട് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരെത്തിയത്.
സ്വന്തം പേരിലുള്ള പാസ്‌പോര്‍ട്ട് വിമാനത്തിലെ ടോയ്‌ലെറ്റിനകത്ത് കീറിയെറിഞ്ഞശേഷം ഗള്‍ഫില്‍നിന്ന് വ്യാജമായി സംഘടിപ്പിച്ച ചന്ദ്രദാസ് പ്രദീപ്കുമാര്‍ എന്നയാളുടെ പാസ്‌പോര്‍ട്ടില്‍ നാട്ടിലേക്ക് കടക്കാന്‍ശ്രമിക്കുകയായിരുന്നു ഇയാള്‍. പാസ്‌പോര്‍ട്ടില്‍ ഫോട്ടോ മാറ്റി ഒട്ടിച്ചാണ് കൃത്രിമം നടത്തിയിരുന്നത്.
സുരക്ഷാബാന്‍ഡില്‍ കൃത്രിമം കണ്ടെത്തിയ എമിഗ്രേഷന്‍ വിഭാഗം ചോദ്യം ചെയ്തപ്പോഴാണ് എന്‍.ഐ.എ കേസ്സിലെ പ്രതിയാണ് ഇയാളെന്ന് വ്യക്തമായത്.
കോഴിക്കോട് വിമാനത്താവളം വഴി 75ലക്ഷം രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സി കടത്താന്‍ ശ്രമിച്ച കേസ്സിലെ പ്രധാന പ്രതിയാണ് ഇയാള്‍. ഇയാള്‍ക്കെതിരെ എന്‍.ഐ.എ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.