Latest News

ധാര്‍മികതയെ ഉണര്‍ത്താനു തകുന്നതാകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം: മന്ത്രി എം കെ മുനീര്‍


ദേളി (താജുല്‍ ഉലമാ നഗര്‍): ധാര്‍മികതയെ ഉണര്‍ത്താനുതകുന്നതാകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി എം കെ മുനീര്‍ അഭിപ്രായപ്പെട്ടു. സഅദിയ്യ സമ്മേളന ഭാഗമായി നടന്ന ശൈഖ് ജീലാനി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധാര്‍മികതയുടെ ഉണര്‍വിനായ് പ്രാമുഖ്യം നല്‍കിയതാണ് സഅദിയ്യ പോലുള്ള വിദ്യാഭ്യാസ സമുഛയങ്ങള്‍ ഇത്രമേല്‍ ജനകീയമാകാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഭൗതീകതയുടെ സുഖാഢംഭരങ്ങളില്‍ പൊങ്ങ് തടി പോലെ നീങ്ങി കൊണ്ടിരിക്കുന്ന സമുദായത്തിലെ ഗണ്യമായൊരു വിഭാഗത്തിന് ധാര്‍മിക വിദ്യയിലൂടെ സദ്പാന്ഥാവ് കാണിക്കാന്‍ സഅദിയ്യക്ക് കഴിഞ്ഞിട്ടുണ്ട്.

പിതാവ് സി എച്ച് മുഹമ്മദ് കോയയും സഅദിയ്യയുടെ സ്ഥാപകന്‍ കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജിയുമായി നല്ല ബന്ധമായിരുന്നു. സഅദിയ്യ അനാഥ മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് പിതാവ് വന്ന കാര്യം മന്ത്രി അനുസമരിച്ചു. സ്ഥാപനം ഇന്ന് എം എ ഉസ്താദിന്റെ കരങ്ങളില്‍ വലിയൊരു പ്രസ്ഥാനമായി വളര്‍ന്ന് പന്തലിച്ചത് കാണുമ്പോള്‍ ഏറെ അഭിമാനം തോന്നുന്നു. മന്ത്രി പറഞ്ഞു.

സി അബ്ദുല്ല മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ അബ്ദുല്‍ കലാം, ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, മാഹിന്‍ ഹാജി കല്ലട്ര, ഇഖ്ബാല്‍ ബേവിഞ്ച, ടി സി മുഹമ്മദ് കുഞ്ഞി ഹാജി, ഹകീം സഅദി, എസ് എച്ച് എ തങ്ങള്‍ , ഷാഫി ഹാജി കട്ടക്കാല്‍, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, കാപ്പില്‍ കെ.ബി.എം ഷെരീഫ്, ടി.ഡി. ഖബീര്‍, അന്‍വര്‍കോളിയടുക്കം,തുടങ്ങിയര്‍ പ്രസംഗിച്ചു.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.