ഉദുമ: വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ഉദുമ ഏരിയാ കമ്മിറ്റി നേതൃത്ത്വത്തില്‍ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നല്‍കാനുള്ള വേതന കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, വേതനം നല്‍കാന്‍ വൈകിയതില്‍ തൊഴിലാളികള്‍ക്ക് നഷ്ട പരിഹാരം നല്‍കുക. ദിവസ വേതനം മുന്നൂറ്റി ഇരുപത് രൂപയാക്കുക, തൊഴില്‍ ദിനം വര്‍ഷത്തില്‍ ഇരുന്നൂറ് ദിവസമാക്കുക, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി എല്ലാ നഗരസഭയിലും നടപ്പാക്കുക, ജോലി സമയം വൈകിട്ട് നാല് വരെയായി ചുരുക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉദുമ പോസ്റ്റ് ഓഫീസിന് മുന്നിലേക്ക് മാര്‍ച്ച് നടത്തിയത്. ഉദയമംഗലം കേന്ദ്രീകരിച്ച് നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു.
പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ പി.കരുണാകരന്‍.എം.പി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ പാവപ്പെട്ട തൊഴിലാളികളെ കൊണ്ട് കൂലി കൊടുക്കാതെ ജോലി ചെയ്യിക്കുന്ന സര്‍ക്കാറാണ് ഇപ്പോള്‍ ഉള്ളതെന്നും ഒന്‍മ്പത് കോടിയിലേറെ രൂപ ജില്ലയില്‍ വേതന കുടിശ്ശിക നല്‍കാനുണ്ടെന്നും പി.കരുണാകരന്‍.എം.പി പറഞ്ഞു. വേതനം ഒരാഴ്ചയ്ക്കുള്ളില്‍ അവരവരുടെ അക്കൗണ്ടിലേക്ക് എത്തിക്കണമെന്നാണ് നിയമം എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും എത്താത്തതിനെതിരെ ഈ നിയമം ഉപയോഗിച്ച് സര്‍ക്കാറിനെതിരെ നടപടിയെടുക്കണമെന്നും എം.പി പറഞ്ഞു.
ഏരിയാ പ്രസിഡണ്ട് കെ.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു, സി.പി.എം ഉദുമ ഏരിയാ സെക്രട്ടറി കെ.വി.കുഞ്ഞിരാമന്‍, എം.രാജന്‍, എ.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി രാഘവന്‍ വെളുത്തോളി സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News




No comments:
Post a Comment