മംഗലാപുരം: സുഹൃത്തുക്കളായ യുവാക്കളെ വാനില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദിക്കുകയും ദേഹത്ത് മണ്ണെണ്ണയൊഴിക്കുകയും ചെയ്തതായി പരാതി. പരിക്കേറ്റ് ഇരുവരും സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്.
ഭട്കലില്‍ കുരിക്കള്‍ റോഡിലാണ് സംഭവം. ഇവിടത്തുകാരായ അബൂബക്കര്‍(31), സലീഖ്(30) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. വാനിലുണ്ടായിരുന്ന ഏഴംഗസംഘമാണ് മര്‍ദിച്ചതെന്ന് അവര്‍ പറഞ്ഞു.
മീന്‍പിടിത്തത്തൊഴിലാളികളാണ് ഇരുവരും. തിങ്കളാഴ്ച രാത്രി ഒമ്പതിന് ഇരുവരും തുറമുഖത്തേക്ക് മീന്‍ പിടിക്കാന്‍ പോവുകയായിരുന്നു. വാന്‍ ഇവരുടെയടുത്ത് നിര്‍ത്തി. അതിനുള്ളില്‍ അബൂബക്കറിന്റെ ഒരു പരിചയക്കാരനുണ്ടായിരുന്നു. തുറമുഖത്തിനടുത്ത് ഇറക്കിത്തരാം എന്നു പറഞ്ഞപ്പോള്‍ ഇരുവരും അതില്‍ക്കയറി.
എന്നാല്‍ തുറമുഖത്തിനടുത്തെത്തിയപ്പോള്‍ മറ്റൊരു റോഡിലേക്ക് വണ്ടിതിരിച്ച സംഘം ഇരുവരെയും വാനിനുള്ളില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. അബൂബക്കറിന്റെ അടിവയറ്റിന് കുത്തേറ്റു. ശരീരം മുഴുവന്‍ കത്തികൊണ്ട പാടുകളുണ്ട്. ഇരുവരുടെയും ദേഹത്ത് മണ്ണെണ്ണയൊഴിച്ചു. ഇതിനിടെ സലീഖ് ഓടിരക്ഷപ്പെടുകയും ചെയ്തു. മര്‍ദനത്തിനുശേഷം അബൂബക്കറിനെ റോഡിലിട്ട് സംഘം തിരിച്ചുപോയി. കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും ആസ്പത്രിയിലെത്തിച്ചത്. കുന്ദാപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ് ഇരുവരും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

ഭട്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സലീഖിന് സംഘത്തോടുള്ള പൂര്‍വവിരോധമാണ് കാരണമെന്ന് സംശയമുണ്ട്. സംഭവത്തില്‍ ദുരൂഹതയുള്ളതായി പോലീസ് പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment