Latest News

ബേക്കല്‍ എസ്.ഐയെയും സംഘത്തെയും തടഞ്ഞ് വെച്ച് പ്രതിയെ മോചിപ്പിച്ചു

ബേക്കല്‍ എസ്.ഐ എം രാജേഷ്‌ 
ഉദുമ: വാറണ്ട് പ്രതിയായ ലീഗ് പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്ത ബേക്കല്‍ എസ്.ഐയെയും സംഘത്തെയും മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞ് വെച്ച് പ്രതിയെ മോചിപ്പിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം 5 മണിയോടെ ഉദുമ ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്താണ് സംഭവം.
നിരവധി കേസുകളില്‍ പ്രതിയായ ഉദുമ എരോലിലെ അബ്ദുല്ലയുടെ മകന്‍ ലത്തീഫിനെ കസ്റ്റഡിയിലെടുക്കാനെത്തിയതായിരുന്ന ബേക്കല്‍ എസ്.ഐ എം. രാജേഷും സംഘവും. 

ലത്തീഫിനെ നാലാംവാതുക്കലില്‍ വെച്ച് കസ്റ്റഡിലെടുത്തപ്പോള്‍ 15 അംഗ ലീഗ് പ്രവര്‍ത്തകര്‍ പോലീസ് സംഘത്തെ തടഞ്ഞ് വെച്ച് ലത്തീഫിനെ മോചിപ്പിക്കുയായിരുന്നു. സംഭവമറിഞ്ഞ് കൂടുതല്‍ പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും ലീഗ് പ്രവര്‍ത്തകര്‍ രക്ഷപ്പെട്ടിരുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ അദ്യോഗിക നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് ലത്തീഫ് അടക്കം പതിനഞ്ച് പേര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.