Latest News

അവകാശങ്ങള്‍ നേടിയെടുക്കാന്‍ മഹല്ല് ജമാഅത്തുകള്‍ ഒന്നിക്കണം


പള്ളിക്കര: ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ മഹല്ല് ജമാഅത്തുകള്‍ ഒന്നിക്കണമെന്ന് ന്യൂനപക്ഷ വകുപ്പ് ഗ്രാന്റ് ഇന്‍ എയ്ഡ് കമ്മിറ്റി മെമ്പര്‍ സുബൈര്‍ നെല്ലിക്കാപറമ്പ് പറഞ്ഞു. കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിക്കുന്നആനുകൂല്യങ്ങള്‍ നേടിയെടുത്ത് ഗുണപരമായി വിനിയോഗിക്കാന്‍ മഹല്ല് ജമാഅത്തുകള്‍പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പള്ളിക്കര സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പള്ളിക്കര ഹസനിയ്യ യതീംഖാന ഹാളില്‍ സംഘടിപ്പിച്ച ന്യൂനപക്ഷ വികസനസെമിനാറില്‍ മുഖ്യപ്രഭാഷണംനടത്തുകയായിരുന്നു അദ്ദേഹം.

പള്ളിക്കര ഖാസി സി.എച്ച്.അബ്ദുല്ല മൗലവി ഉദ്ഘാടനംചെയ്തു. പ്രസിഡണ്ട് കെ.എ.അബ്ദുല്ലഹാജി അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി കെ.എ.സാലിഹ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ മൈനോറിറ്റി വെല്‍ഫെയര്‍കമ്മിറ്റി അംഗം സി. മുഹമ്മദ്കുഞ്ഞി ക്ലാസെടുത്തു. സംയുക്ത ജമാഅത്ത് ട്രഷറര്‍ ടി.പി.കുഞ്ഞബ്ദുല്ലഹാജി, തൊട്ടിസാലിഹ് ഹാജി,പി.എ.ഇബ്രാഹിം പള്ളിപ്പുഴ, ഹംസ സേക്കുമാസ്റ്റര്‍, പി.കെ.അബ്ദുല്ല പള്ളിപ്പുഴ, കെഎം.അബ്ദുല്ല ഇല്ല്യാസ് നഗര്‍ പ്രസംഗിച്ചു.

















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.