കൊലയ്ക്കു ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തു. പൈവളിഗെ കായര്‍ക്കട്ട സാമിക്കട്ടയിലെ നരസിംഹ ഭട്ടിന്റെ പറമ്പില്‍ നിന്നും ഒരു ഇരുമ്പ് ദണ്ഡ്, മൂന്നു വടിവാള്‍, ഒരു ചെറിയ കത്തി എന്നിവ പോലീസ് കണ്ടെടുത്തു. കൊലപാതക സമയത്ത് പ്രതികള്‍ ധരിച്ച വസ്ത്രങ്ങള്‍ നൂത്തിലയിലെ കൃഷ്ണ ഭട്ടിന്റെ ഒഴിഞ്ഞ പറമ്പിലും കണ്ടെത്തി. പ്രതികളായ അമ്മി, ശാഫി എന്നിവരെ സ്ഥലത്തു കൊണ്ടുപോയാണ് തെളിവെടുപ്പ് നടത്തിയത്.
ഈ കേസില്‍ ഇനി 14 പ്രതികളെകൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു. അവരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. കുമ്പള എസ്. ഐ. ഫിലിപ്പ് തോമസ്, എ.എസ്. ഐ. ഗോപാലന്‍, പോലീസുകാരായ സി. കെ. ബാലകൃഷ്ണന്‍, നാരായണന്‍, മോഹനന്‍, സിനി സക്കറിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ മാസം 25 നു രാത്രിയിലാണ് നിരവധി കേസുകളില്‍ പ്രതിയായ ബാളിഗെ അസീസിനെ ഒരു സംഘം വെട്ടികൊലപ്പെടുത്തിയത്. കാറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ എതില്‍ ഭാഗത്തു നിന്നും വന്ന അംബാസിഡര്‍ കാറിലെത്തിയ സംഘം കാര്‍ ഇടിച്ചു നിര്‍ത്തിയ ശേഷം അസീസിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment