കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവറായിരുന്ന കൊടവലം പടാങ്കോട്ടെ മുങ്ങത്ത് കൃഷ്ണനെയാണ്(48) അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി സി. ബാലനാണ് ശിക്ഷ വിധിച്ചത്.
2012 മാര്‍ച്ച് ഏഴിന് ഉച്ചകഴിഞ്ഞാണ് കൃഷ്ണന്റെ ഭാര്യ ഇന്ദിര(37)യെ കൊലപ്പെടുത്തിയത്. കൃഷ്ണന്റെ വീട്ടില്‍ നിന്നു കുറച്ചകലെ കുന്നിന്‍ചെരുവിലെ കശുമാവിന്‍ തോട്ടത്തില്‍ വച്ചായിരുന്നു സംഭവം. കൊല്ലുകയെന്ന ഉദ്ദേശ്യത്തോടെ വിറകുശേഖരിക്കാനെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി ഇന്ദിരയെ വാക്കത്തികൊണ്ടു വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
ഭാര്യയുടെ ചാരിത്രത്തില്‍ തോന്നിയ സംശയമാണ് കൊല ചെയ്യാന്‍ കാരണമായതെന്ന് കൃഷ്ണന്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. പത്തുവര്‍ഷമായി ഇവരുടെ ദാമ്പത്യത്തില്‍ തുടര്‍ന്ന അസ്വാരസ്യങ്ങള്‍ക്കൊടുവിലാണ് സംഭവം. കാരാക്കോട്ടെ സ്വന്തം വീട്ടില്‍ മകളോടൊപ്പം താമസിച്ചുവരികയായിരുന്ന ഇന്ദിര കൃഷ്ണന്റെ പിതാവ് കുഞ്ഞി കണ്ണന്‍നായരുടെ മരണശേഷമാണ് കൊടവലത്തെ ഭര്‍തൃവീട്ടില്‍ താമസം തുടങ്ങിയത്.
കൊല നടത്തിയ തോട്ടത്തിനുള്ളില്‍ തങ്ങിയ ശേഷം രക്ഷപ്പെടാനായി പേരൂര്‍ റോഡിലെത്തുമ്പോഴാണ് നാട്ടുകാരുടെ സഹായത്തോടെ കൃഷ്ണനെ പൊലീസ് പിടികൂടിയത്. ഹൊസ്ദുര്‍ഗ് സിഐയായിരുന്ന കെ.വി.വേണുഗോപാലാണ് അന്വേഷം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 19 സാക്ഷികളെ കോടതി വിസ്തരിച്ചുവെങ്കിലും ദൃക്സാക്ഷികള്‍ ഉണ്ടായിരുന്നില്ല. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷിച്ചത്.പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂട്ടര്‍ സുധീര്‍ മാലക്കല്ല് ഹാജരായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder Case, Court order


No comments:
Post a Comment