കാജാ ഹുസൈന് |
വലതു കൈപ്പത്തി അറ്റനിലയിലാണുള്ളത്. രണ്ടു കാലുകളിലും തുടകളിലും അരഭാഗത്തും കഴുത്തിലും വെട്ടേറ്റ പരിക്കുകളുണ്ട്. കാജാ ഹുസൈനെ ആറരമണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയക്കു വിധേയനാക്കി. കൈപ്പത്തി തുന്നിച്ചേര്‍ക്കാനും തുടയെല്ലുകളുടെ പൊട്ടുകള്‍ ശരിയാക്കാനുമായിരുന്നു ശസ്ത്രക്രിയ.
ഉച്ചയ്ക്ക് 12 മണിയോടെ ബൈക്കില്‍ വാണിയംകുളത്തുനിന്നു പോവുകയായിരുന്ന കാജാ ഹുസൈനെ വെള്ള കാറിലും ബൈക്കിലും പിന്തുടര്‍ന്ന സംഘം ദുബായ്പ്പടിയില്വച്ച് കാറിടിച്ചുവീഴ്ത്തി തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. അടുത്ത വീട്ടിലേക്ക് ഓടിക്കയറിയ കാജാ ഹുസൈനെ പിന്നില്‍നിന്ന് വീണ്ടും അക്രമിസംഘം വെട്ടുകയായിരുന്നു. 12ഓളം വെട്ടുകള്‍ ഏറ്റിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാര്‍ പി.ആര്. ദാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികില്‍സയ്ക്കുശേഷം തൃശൂരിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

സംഭവത്തിന് പിന്നില്‍ ശിവസേന പ്രവര്‍ത്തകരാണെന്ന് എസ്.ഡി.പി.ഐ കേന്ദ്രങ്ങള്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ശക്മായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment