കാഞ്ഞങ്ങാട്: സരിത എസ്. നായരും ബിജു രാധാകൃഷ്ണനുമുള്‍പ്പെടെ നാലുപേരെ പ്രതിചേര്‍ത്ത കാഞ്ഞങ്ങാട്ടെ കേസ് ഒത്തുതീര്‍ന്നു. ഈ കേസില്‍ സരിതയ്ക്കും അമ്മ ഇന്ദിരയ്ക്കും നാലാംപ്രതി കോയമ്പത്തൂരിലെ രവിക്കുമെതിരെ അറസ്റ്റ്‌വാറന്‍റ് നിലനില്‍ക്കെയാണ് നാടകീയമായ ഈ ഒത്തുതീര്‍പ്പ്. പരസ്പരം സംസാരിച്ച് ധാരണയിലെത്തിയ പരാതിക്കാരും പ്രതിഭാഗം അഭിഭാഷകരും തിങ്കളാഴ്ച കോടതിയിലെത്തി കേസ് പിന്‍വലിക്കുന്നതായി അറിയിച്ചു.
ഹര്‍ജി പരിഗണിച്ച ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി കേസിന്റെ എല്ലാ തുടര്‍നടപടികളും അവസാനിപ്പിച്ച് ഉത്തരവിട്ടു. കാഞ്ഞങ്ങാട്ടെ പവര്‍ ഫോര്‍ യു സ്ഥാപനത്തിന്റെ മാനേജിങ് പാര്‍ട്ട്ണറായ റിട്ട. ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞന്‍ മടിക്കൈ കാരാക്കോട്ടെ പി.കെ.മാധവന്‍ നമ്പ്യാര്‍, പാര്‍ട്ട്ണര്‍മാരായ കാഞ്ഞങ്ങാട്ടെ റിട്ട. റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍മാരായ ടി.ഹംസ, സി.എച്ച്.ഇബ്രാഹിം എന്നിവരാണ് കേസിലെ പരാതിക്കാര്‍. മാധവന്‍ നമ്പ്യാരാണ് തിങ്കളാഴ്ച കോടതിയിലെത്തി രാജിഹര്‍ജി സമര്‍പ്പിച്ചത്. പ്രതികള്‍ക്കുവേണ്ടി പത്തനംതിട്ടയില്‍നിന്നെത്തിയ അഡ്വ. പ്രിന്‍സ് പി.തോമസും കാഞ്ഞങ്ങാട്ടെ അഡ്വ. ദിലീഷ്‌കുമാറും കോടതിയില്‍ ഹാജരായി.
കാഞ്ഞങ്ങാട്ടെ കേസ് പരിഗണിക്കേണ്ട തീയതി മാര്‍ച്ച് 24 ആയിരുന്നു. എന്നാല്‍, ഈ കേസ് ഇന്നുതന്നെ പരിഗണിക്കണമെന്നഭ്യര്‍ഥിച്ച് തിങ്കളാഴ്ച രാവിലെ പ്രതിഭാഗം അഭിഭാഷകര്‍ ഹര്‍ജി നല്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി അത് ഉച്ചയ്ക്കുശേഷത്തേക്ക് മാറ്റി. വൈകിട്ട് 3.30ഓടെ കേസ് പരിഗണിച്ചപ്പോഴാണ് രാജിഹര്‍ജി സമര്‍പ്പിച്ചത്. കേസ് അവസാനിപ്പിച്ചതായുള്ള ഉത്തരവിന്റെ പകര്‍പ്പ് ഒന്നാംപ്രതി ബിജു രാധാകൃഷ്ണന്‍ കഴിയുന്ന തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനും ഹൊസ്ദുര്‍ഗ് പോലീസിനും അയച്ചുകൊടുക്കാന്‍ മജിസ്‌ട്രേറ്റ് രാജീവന്‍ വാച്ചാല്‍ നിര്‍ദേശംനല്കി.
ഈ കേസില്‍ സരിതയ്ക്ക് നേരത്തേ ജാമ്യംകിട്ടിയിരുന്നു. എന്നാല്‍, കേസിന്റെ വിചാരണവേളയില്‍ ഹാജരാകാത്തതിനാണ് സരിതയ്ക്കും മറ്റു രണ്ടുപേര്‍ക്കുമെതിരെ കോടതി അറസ്റ്റ്‌വാറന്‍റ് പുറപ്പെടുവിച്ചത്. അതിനിടെ, നഷ്ടമായ തുക പിന്നീട് നല്കാമെന്ന് സരിതയ്ക്കുവേണ്ടി അഭിഭാഷകര്‍ ഉറപ്പുനല്കിയതായും അതുകൊണ്ടാണ് പരാതി പിന്‍വലിച്ചതെന്നും മാധവന്‍ നമ്പ്യാരും ഹംസയും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇക്കാര്യം അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരോട് ആവര്‍ത്തിച്ചു.
2009ലാണ് ഇവര്‍ മൂന്നുപേരും ചേര്‍ന്ന് കാഞ്ഞങ്ങാട്ട് പവര്‍ ഫോര്‍ യു സ്ഥാപനം തുടങ്ങിയത്. സരിതയുടെയും ബിജുവിന്റെയും ഉടമസ്ഥതയിലുള്ള കോയമ്പത്തൂരിലെ സ്ഥാപനത്തിന്റെ കാറ്റാടിയന്ത്ര വിതരണ ഏജന്‍സി ഇവരെടുത്തു. കാസര്‍കോട് ജില്ലയിലെയും സുള്ള്യയിലെയും ഉത്തര കാനറയിലെയും വിതരണാവകാശമാണ് ലഭിച്ചത്. ഇതിനായി 2.50 ലക്ഷം രൂപ അടയ്ക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടു. 1.75 ലക്ഷം അടച്ചു. ഇതില്‍ ഒരുലക്ഷം കോയമ്പത്തൂരിലെ ഓഫീസില്‍ ചെന്ന് സരിതയുടെ അമ്മയും കമ്പനിയുടെ ഡയരക്ടറുമായ ഇന്ദിരയ്ക്ക് നല്കി. 75,000 രൂപ സരിതയും ബിജുവും കാഞ്ഞങ്ങാട്ടെത്തിയും വാങ്ങിച്ചു. കരാര്‍തുകയുടെ ബാക്കിത്തുക നല്കാനിരിക്കെ കോയമ്പത്തൂരിലെ കമ്പനി തട്ടിപ്പാണെന്ന വിവരം പുറത്തായി. തുടര്‍ന്ന്, മാധവന്‍ നമ്പ്യാരും മറ്റും പോലീസില്‍ പരാതിനല്കിയെങ്കിലും ഫലമുണ്ടായില്ല. സോളാര്‍ തട്ടിപ്പുകേസ് ഉണ്ടായതോടെ ഇവര്‍ വീണ്ടും പോലീസില്‍ പരാതിനല്കുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment