കണ്ണൂര്‍: അഞ്ചാംക്ലാസ് വിദ്യാര്‍ഥിനികളെ അധ്യാപകന്‍ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പരാതി നല്‍കിയിട്ടും ഒതുക്കാന്‍ ശ്രമിച്ചതിന് പ്രധാനാധ്യാപിക ഉള്‍പ്പെടെ രണ്ടുപേരെക്കൂടി സസ്‌പെന്റ് ചെയ്തു.
പെരിന്തട്ട നോര്‍ത്ത് എ.എല്‍.പി. സ്‌കൂള്‍ പ്രധാനാധ്യാപിക കെ വി ശ്രീലത, ഹെല്‍പ് ഡസ്‌ക് ചുമതലയുള്ള അധ്യാപിക കെ വി സജിത എന്നിവരെയാണ് പയ്യന്നുര്‍ എ.ഇ.ഒ. കെ യു നാരായണന്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. ഇതുസംബന്ധിച്ച ഉത്തരവ് എ.ഇ.ഒ. മാനേജര്‍ക്കു കൈമാറി. സസ്‌പെന്‍ഷനു വിധേയരായ അധ്യാപികമാര്‍ രാവിലെ സ്‌കൂളിലെത്തിയെങ്കിലും പ്രവേശിക്കാന്‍ രക്ഷിതാക്കള്‍ അനുവദിച്ചില്ല.
ഇത് ഏറെനേരം വാക്കേറ്റത്തിനു കാരണമായി. പെരിങ്ങോം എസ്.ഐ. കെ പി രാമകൃഷണനും സംഘവും സ്‌കൂളിലെത്തി മാനേജരോടും രക്ഷിതാക്കളോടും സംസാരിച്ച ശേഷമാണ് അധ്യാപകര്‍ക്ക് ഓഫിസില്‍ കയറാനായത്. അതിനിടെ, കണ്ണൂരില്‍നിന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെത്തി കൗണ്‍സലിങ് നടപടികള്‍ തുടങ്ങി.
കണ്ണൂര്‍ ജില്ലാ പോലിസ് മേധാവി, കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരോട് 10 ദിവസത്തിനകം റിപോര്‍ട്ട് നല്‍കാനാണു നിര്‍ദേശം. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വ. നസീര്‍ ചാലിയം സ്‌കൂളിലെത്തി അധ്യാപകരില്‍നിന്നും രക്ഷിതാക്കളില്‍നിന്നും തെളിവെടുത്തു.
പീഡനത്തിനിരയായ കുട്ടികളെ വൈദ്യപരിശോധന നടത്താന്‍ വിസമ്മതിച്ച പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരെയും ഇദ്ദേഹം സന്ദര്‍ശിച്ചു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരും പെരിങ്ങോം പോലിസും താലൂക്ക് ആശുപത്രി അധികൃതരും ഗുരുതരമായ ചട്ടലംഘനം നടത്തിയതായി കമ്മീഷന്‍ കണെ്ടത്തി. ഇതു സംബന്ധിച്ച റിപോര്‍ട്ട് സര്‍ക്കാരിനു കൈമാറുമെന്ന് അഡ്വ. നസീര്‍ ചാലിയം അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment