കാസര്‍കോട് : ചെര്‍ക്കള വാദീതൈ്വബയില്‍ നടക്കുന്ന എസ്.വൈ.എസ് അറുപതാം വാര്‍ഷിക സംസ്ഥാന മഹാസമ്മേളനത്തിന്റെ വളണ്ടിയറേഴ്‌സ് മാര്‍ച്ച് നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് വളണ്ടിയര്‍മാര്‍ അണി നിരന്ന വര്‍ണ്ണാഭമായ റാലിക്ക് തളങ്കര മാലിക് ദീനാര്‍ മഖാം ഉറുസ് സിയാറത്തോടെ തുടക്കമായി. അറുപതാം വാര്‍ഷിക മഹാ സമ്മേളനത്തിന്റെ സന്ദേശം വിളംബരം ചെയ്ത റാലി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.
റാലി സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദുര്‍റഹ്മാന്‍ മൗലവി വളണ്ടിയര്‍ ക്യാപ്റ്റന്‍ റശീദ് ഫൈസി വെള്ളായിക്കോടിന് പതാക കൈമാറി ഉല്‍ഘാടനം ചെയ്തു.
അസിസ്റ്റന്‍ഡ് ക്യാപ്റ്റന്മാരായ റഫീഖ് അഹ്മദ് തിരൂര്‍, റിയാസ് ഫൈസി വയനാട്, ഉമറലി ശിഹാബ്, അബ്ദുല്‍ സലാം ഫറോക്ക്, അബ്ദുല്‍ ബാസിത്ത് ഹിദായ, ത്വയ്യിബ് റഹ്മാന്‍ എന്നിവര്‍ അനുഗമിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment