Latest News

സമന്വയ മാധ്യമ പുരസ്‌കാരം എം ഒ വര്‍ഗീസിന്

കാസര്‍കോട്: സമന്വയ കാസര്‍കോട് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ കലോത്സവം 'ഭാരത് ഉത്സവ് 14' ന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മൂന്നാമത് സമന്വയ മാധ്യമ പുരസ്‌കാരം ദേശാഭിമാനി കാസര്‍കോട് ബ്യൂറോ ചീഫ് എം ഒ വര്‍ഗീസിന്. 

പി വി രമേശ്, അഡ്വ.തോമസ് ഡിസൂസ, ബി ബാലകൃഷ്ണ അഗിത്തായ എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

10001 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങിയ പുരസ്‌കാരം 16ന് നടക്കുന്ന കലോത്സവ സമാപന യോഗത്തില്‍ സമ്മാനിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.