Latest News

ഭിക്ഷക്കാരിയുടെ സമ്പാദ്യം അഞ്ചുകോടി രൂപ!

ജിദ്ദ : സൗദി അറേബ്യയില്‍ ജിദ്ദ നഗരത്തിലെ തെരുവില്‍ പതിറ്റാണ്ടുകളോളം ഭിക്ഷ യാചിച്ച സ്ത്രീ നൂറാംവയസില്‍ മരിച്ചത് അഞ്ചുകോടി രൂപയുടെ സമ്പാദ്യം ബാക്കിവെച്ചിട്ടെന്ന് 'സൗദി ഗസറ്റ് ' റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐഷയുടെ സമ്പാദ്യം കൈകാര്യം ചെയ്തിരുന്ന ബാല്യകാല സുഹൃത്തായ അഹമ്മദ് അല്‍ സയീദിയാണ് സമ്പാദ്യകാര്യം വെളിപ്പെടുത്തിയത്. മരണശേഷം അവരുടെ സമ്പാദ്യം മുഴുവന്‍ അധികൃതര്‍ക്ക് കൈമാറി.

ഐഷയെന്ന യാചകിയ്ക്ക് സ്വര്‍ണവും ആഭരണങ്ങളുമൊക്കെയായി 30 ലക്ഷം റിയാല്‍ (49600,000 രൂപ) സമ്പാദ്യമുണ്ടായിരുന്നു . നാല് കെട്ടിടങ്ങളുടെ ഉടമയുമായിരുന്നു.ആ കെട്ടിടങ്ങളില്‍ ഒട്ടേറെ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഐഷ വാടക ഈടാക്കിയിരുന്നില്ലെന്ന് താമസക്കാര്‍ പറഞ്ഞു.അമ്മയ്ക്കും സഹോദരിക്കുമൊപ്പം തെരുവില്‍ ഭിക്ഷയാചിച്ചുണ്ടാക്കിയതാണ് ഐഷയുടെ സമ്പാദ്യത്തില്‍ സിംഹഭാഗവും . അമ്മയും സഹോദരിയും നേരത്തെ മരിച്ചു. ഭിക്ഷാടനം നിറുത്താന്‍ ഐഷയോട് പല തവണ അഭ്യര്‍ഥിച്ചിട്ടും അവര്‍ സമ്മതിച്ചില്ലെന്നും സയീദി പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Soudi Beggar, Gulf News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.