കൊച്ചി: ചാലക്കുടി, എറണാകുളം ലോക്‌സഭാ മണ്ഡലങ്ങളിലെ ഇടതു സ്വതന്ത്രസ്ഥാനാര്‍ഥികളായ ഇന്നസെന്റിനും ക്രിസ്റ്റിക്കും തെരഞ്ഞെടുപ്പ് ചിഹ്നങ്ങളായി ടെലിവിഷനും ഗ്യാസ് സിലിണ്ടറും ലഭിക്കാന്‍ സാധ്യത. വ്യാഴാഴ്ച ഇരുവരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോഴാണ് ഈ ചിഹ്നങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റു സ്ഥാനാര്‍ഥികളാരും ഈ ചിഹ്നങ്ങള്‍ ആവശ്യപ്പെടാത്തതിനാല്‍ ഇരുവര്‍ക്കും ഇഷ്ട ചിഹ്നങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.
ഇന്നസെന്റ് മുന്‍ഗണനാ ക്രമത്തില്‍ ടെലിവിഷന്‍, ഗ്യാസ് സിലിണ്ടര്‍, കാര്‍ എന്നിവയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഗ്യാസ് സിലിണ്ടറിനു പുറമേ ടെലിവിഷനും പുസ്തകവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നസെന്റിന് ആദ്യ ചിഹ്നം ലഭിച്ചില്ലെങ്കില്‍ ക്രിസ്റ്റി ആവശ്യപ്പെട്ട ഗ്യാസ് സിലിണ്ടറും ക്രിസ്റ്റിക്ക് ആദ്യ ചിഹ്നം ലഭിച്ചില്ലെങ്കില്‍ ഇന്നസെന്റ് ആവശ്യപ്പെട്ട ടെലിവിഷനും ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. പത്രികകള്‍ പിന്‍വലിക്കാനുള്ള സമയപരിധി കഴിഞ്ഞു മാത്രമേ ഔദ്യോഗികമായി ചിഹ്ന്ം അനുവദിക്കുകയുള്ളു. അതിനു മുമ്പായി മറ്റു സംസ്ഥാനങ്ങളില്‍ ഈ ചിഹ്നം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കേണ്ടതുണ്ട്. ഈ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ സംസ്ഥാനത്ത് ഇതേ ചിഹ്നത്തില്‍ മത്സരിക്കുന്നുണ്ടെങ്കിലും ചിഹ്നം സ്വതന്ത്രര്‍ക്ക് അനുവദിക്കുകയില്ല.
ഇടതു സ്വതന്ത്രനായി മത്സരിച്ച ഡോ. സെബാസ്റ്റിയന്‍പോളാണ് ടെലിവിഷന്‍ ചിഹ്നം ഏറെ ജനകീയമാക്കിയത്. കെ. കരുണാകരന്‍ കോണ്‍ഗ്രസുമായി ഉടക്കി നിന്ന ഘട്ടത്തില്‍ സെബാസ്റ്റിയന്‍ പോള്‍ ടെലിവിഷന്‍ ചിഹ്നത്തില്‍ മത്സരിച്ചിരുന്നു. കരുണാകരനെ കാണാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സാധ്യതകളെ കുറിച്ച് ചോദിച്ചപ്പോള്‍ 'ടെലിവിഷന്‍ ഓണാക്കൂ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പ്രചാരണ രംഗത്ത് ഏറെ മാറ്റമുണ്ടാക്കിയ വാക്കുകളായിരുന്നു ഇത്. സെബാസാറ്റിയന്‍ പോള്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുകയും ചെയ്തു. സിനിമാ രംഗത്തു നിന്നും മത്സരരംഗത്തെത്തിയ ഇന്നസെന്റിന് ടെലിവിഷന്‍ ഏറെ യോജിക്കുമെന്നാണ് അനുയായികള്‍ കരുതുന്നത്. ആധാര്‍ പ്രശ്‌നവും ഗ്യാസ് സിലിണ്ടറിനു വില കൂടിയതുമെല്ലാം വോട്ടര്‍മാരെ സ്വാധീനിക്കുമെന്നതിനാല്‍ ക്രിസ്റ്റിയുടെ ചിഹ്നത്തിനും പ്രസക്തിയുണ്ടെന്ന് ഇടതുപക്ഷ പ്രവര്‍ത്തകര്‍ കരുതുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Election, Ennicent, Cristty.

No comments:
Post a Comment