ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എന്‍.ഡി. തിവാരിക്ക് വാര്‍ധക്യത്തില്‍ മാംഗല്യം. അവിവാഹിതനായിരുന്ന തിവാരി കോണ്‍ഗ്രസ് പ്രവര്‍ത്തക കൂടിയായ പഴയ കാമുകി ഉജ്വല ശര്‍മ്മയുടെ (62) കഴുത്തിലാണ് മകനെ സാക്ഷി നിര്‍ത്തി മിന്നു ചാര്‍ത്തിയത്. പിതൃത്വം അംഗീകരിക്കണം എന്നാവശ്യപ്പെട്ട് തിവാരിയുടെയും ഉജ്വലയുടെയും മകന്‍ രോഹിത് ശേഖര്‍ (32) കോടതിയെ സമീപിച്ചിരുന്നു.
നീണ്ട നിയമയുദ്ധത്തിനൊടുവില്‍ തോല്‍ക്കുമെന്ന ഘട്ടത്തിലാണ് മാര്‍ച്ചില്‍ തിവാരി മകനെ അംഗീകരിച്ചത്. വാര്‍ധക്യത്തിന്റെ അവശതകള്‍ അനുഭവിക്കുന്നതിനിടെയാണ് ഔദ്യോഗികമായി വിവാഹം കഴിക്കാനും അദ്ദേഹം നിശ്ചയിച്ചത്. ലഖ്‌നൗവില്‍വച്ചായിരുന്നു ചടങ്ങുകള്‍. തന്റെ പിതാവ് എന്‍.ഡി. തിവാരിയാണെന്ന് അവകാശപ്പെട്ട് രോഹിത് ശേഖര്‍ 2008 ലാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെയാണ് തിവാരിയുടെ അവിഹിത ബന്ധം പുറംലോകം അറിയുന്നത്.
കേസില്‍ വിശദമായ വാദത്തിനൊടുവില്‍ ഡല്‍ഹി ഹൈക്കോടതി ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിട്ടെങ്കിലും ഹാജരാകാന്‍ അദ്ദേഹം തയാറായില്ല. തുടര്‍ന്ന് രോഹിത് ശേഖര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പരിശോധനക്ക് താന്‍ തയ്യാറല്ലെന്നും ഇത് തന്റെ സ്വകാര്യതയിലെ കടന്നുകയറ്റമാണെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ തിവാരി നിര്‍ബന്ധമായും രക്തം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.
യുപി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എന്‍.ഡി. തിവാരി. ഇടയ്ക്ക് കോണ്‍ഗ്രസ് വിട്ട് തിവാരി കോണ്‍ഗ്രസ് രൂപീകരിച്ചെങ്കിലും പിന്നീട് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുകയായിരുന്നു. അടുത്ത കാലത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ലഖ്‌നൗവില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ഥി രാജ്‌നാഥ് സിംഗിന് പിന്തുണ അറിയിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Delhi, Tiwari, Marriage.
No comments:
Post a Comment