കൊച്ചി: തന്റെ ആഗ്രഹങ്ങളും പ്രതീക്ഷകളും ഇഷ്ടങ്ങളും പങ്കുവെച്ച് പ്രേക്ഷകരുടെ പ്രിയ നടി മഞ്ജുവാര്യര്‍ ഫേസ്ബുക്കിലെത്തി. മഞ്ജു പതിനാലു വര്‍ഷത്തിനുശേഷം വെള്ളിത്തിരയില്‍ മടങ്ങിയെത്തുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രം വെള്ളിയാഴ്ച്ച തീയറ്ററുകളിലെത്താനിരിക്കെയാണ് ഫെയ്‌സ്ബുക്കിലൂടെ ഒരു മണിക്കൂര്‍ തല്‍സമയം പ്രേക്ഷകരുമായി സംവദിച്ചത്.
മുന്‍കൂട്ടിയുള്ളവയില്‍ നിന്നും തിരഞ്ഞെടുത്ത ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. ആറാം തമ്പുരാനില്‍ മോഹന്‍ലാലുമായി ആദ്യ സീന്‍ ചെയ്യാന്‍ എത്തുമ്പോള്‍ പരിഭ്രമമായിരുന്നു. എന്നാല്‍ സാധാരണക്കാരനെ പോലെ സെറ്റില്‍ വന്നിറങ്ങിയ ലാല്‍ അതിശയിപ്പിച്ചു. അഭിനയിക്കുമ്പോഴും അറിഞ്ഞിരുന്നില്ല ലാലുമായി ചെയ്യുന്നത് പ്രധാന കഥാപാത്രമാണെന്നതെന്നും താരം പറയുന്നു.
മോഹന്‍ലാലിനെ പോലെ ഒരു കലാകാരന്‍ ഇതുവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും ഇടയില്ലെന്ന് മഞ്ജു വ്യക്തമാക്കി. പുതിയ നടന്മാരില്‍ പൃഥ്വിരാജിനെയാണ് താരത്തിന് ഏറെയിഷ്ടം. പൃഥ്വിയുമായി ഒരു ചിത്രം ഒന്നിച്ചു ചെയ്യാന്‍ ദൈവം അവസരം നല്‍കുമെന്നാണ് കരുതുന്നതെന്നും താരം പറയുന്നു. അവസരം ലഭിച്ചാല്‍ മമ്മൂട്ടിക്കൊപ്പവും വെള്ളിത്തിരയിലെത്തുമെന്ന് മഞ്ജു പറഞ്ഞു.
യുവ നടിമാരില്‍ നസ്രിയ മിടുക്കിയാണെങ്കിലും ഏറ്റവും ഇഷ്ടപ്പെട്ട നടി ശോഭനയാണെന്നും താരം പറഞ്ഞു. ആയിരത്തോളെ പേരാണ് മഞ്ജുവുമായി സംവദിച്ചത്. പതിവുപോലെ വിവാദങ്ങള്‍ക്ക് പിടികൊടുക്കാതെ സ്വതസിദ്ധമായ ശൈലിയില്‍ പ്രേക്ഷകരുടെ ഇഷ്ടത്തിന് എല്ലാം വിട്ടുകൊണ്ട് മഞ്ജു പറഞ്ഞ് നിര്‍ത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Manju Warrier, Entertainment.
No comments:
Post a Comment