Latest News

വിവാഹത്തട്ടിപ്പുകാരി ശാലിനി പിടിയില്‍

കോട്ടയം: വിവാഹത്തട്ടിപ്പുകാരി ശാലിനി പിടിയിലായി. പഴനിയില്‍ വെച്ച് ചിങ്ങവനം പൊലീസാണ് ശാലിനിയെ പിടികൂടിയത്.

പത്രത്തില്‍ വിവാഹപ്പരസ്യം നല്‍കിയാണ് ശാലിനി തട്ടിപ്പ് നടത്തിയിരുന്നത്. അഞ്ചോളം മധ്യവയസ്‌കരെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ ശാലിനി ഒളിവിലായിരുന്നു. കസ്റ്റഡിയിലായ ഇവരെ ബുധനാഴ്ച കോട്ടയത്തേക്ക് കൊണ്ടുവരും.

ഹൈക്കോടതി അഭിഭാഷകയെന്ന് പറഞ്ഞാണ് ശാലിനി ഒടുവില്‍ വിവാഹ തട്ടിപ്പ് നടത്തി മുങ്ങിയത്. ഓട്ടോഡ്രൈവറായ കോട്ടയം ചിങ്ങവനത്തെ ശശിധരന്‍ നായരെ കഴിഞ്ഞ അഞ്ചാം തീയതി വിവാഹം ചെയ്ത ശേഷം 50,000 രൂപയും സ്വര്‍ണവുമായി ശാലിനി മുങ്ങി.

2010ല്‍ കിടങ്ങന്നൂര്‍ സ്വദേശിക്ക് വിവാഹ വാഗ്ദാനം നല്‍കി 25 പവനും മൂന്ന് ലക്ഷം രൂപയും 10 ചെക്ക് ലീഫുകളും തട്ടിയെടുത്തുവെന്ന കേസും ശാലിനിക്കെതിരെ നിലവിലുണ്ട്. ശാലിനി എന്ന പേര് വ്യാജമാണെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൊല്ലം ചടയമംഗലം സ്വദേശിയാണ് ഇവര്‍. ചാലക്കുടിയിലും ചെങ്ങന്നൂരിലും ശാലിനിക്കെതിരെ കേസുകള്‍ നിലവിലുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.