ന്യൂഡല്‍ഹി: 108 ആംബുലന്‍സ് സര്‍വ്വീസ് നടത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിമാരായ വയലാര്‍ രവിയുടേയും പി. ചിദംബരത്തിന്റെയും മക്കള്‍ക്കെതിരെ രാജസ്ഥാനില്‍ പൊലീസ് കേസെടുത്തു. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഷാഫി മേത്തര്‍ക്കെതിരെയും കേസുണ്ട്. വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ, ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ടത്.
ഇവരുടെ നേതൃത്വത്തിലുള്ള കമ്പനിക്ക് അനുകൂല നിലപാട് സ്വീകരിച്ചു എന്ന പേരില്‍ രാജസ്ഥാന്‍ മുന്‍മുഖ്യമന്ത്രി അശോക് ഗലോട്ട്, മുന്‍ കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റ് എന്നിവര്‍ക്കെതിരെയും കേസെടുത്തു. ജയ്പൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ പങ്കജ് ജോഷിയുടെ പരാതിയെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ എഫ്. ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
ജയ്പൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 108 ആംബുലന്‍സ് സര്‍വ്വീസ് നടത്തിയതിലൂടെ 2.56 കോടിയുടെ ക്രമക്കേട് നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ആംബുലന്‍സുകള്‍ അധിക സര്‍വ്വീസ് നടത്തിയെന്നു കള്ളക്കണക്കുണ്ടാക്കി ഇത്രയധികം തുക വാങ്ങിയെന്നാണ് പരാതി.
കേരളത്തിലടക്കം പല സംസ്ഥാനങ്ങളിലും സമാന പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ഇവരുടെ കമ്പനിക്കാണ് നേരത്തെ കേരളത്തിലും 108 ആംബുലന്‍സുകളുടെ ചുമതല നല്‍കിയിരുന്നത്. ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണം നടക്കുന്നുണ്ട്. ഷാഫി മേത്തര്‍ കമ്പനിയുടെ ഭാഗമല്ലെന്ന് വ്യക്തമാക്കപ്പെട്ടിരുന്നെങ്കിലും ഇതേച്ചൊല്ലിയും വിവാദം കേരളത്തിലുണ്ടായിരുന്നു. ഇവരുടെ കമ്പനിയുടെ കരാര്‍ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ സേവനം അവസാനിച്ചു. തുടര്‍ന്ന് പുതിയ കമ്പനിക്കാണ് കേരളത്തില്‍ നടത്തിപ്പ് ചുമതല നല്‍കിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, FIR, Delhi, Police, case.

No comments:
Post a Comment