കാസര്‍കോട്:[www.malabarflash.com] കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ഇന്റര്‍ സ്‌കൂള്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ചാമ്പ്യന്മാരായി. ആദ്യമായാണ് ഉത്തരകേരളത്തില്‍ നിന്നും ഒരു ടീം ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളാകുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ആര്‍ എ സി ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ കൊല്ലത്തെ പരാജയപ്പെടുത്തിയാണ് കാസകോട് ജേതാക്കളായത്. ആദ്യം ബാറ്റ് ചെയ്ത കൊല്ലം 30 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ തന്‍ബീഹുല്‍ ടീം 17 ഓവറില്‍ ലക്ഷ്യം മറികടന്നു. 16 പന്തില്‍ 37 റണ്‍സെടുത്ത നിയാസിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് കാസര്‍കോടിന്റെ വിജയം വേഗത്തിലാക്കിയത്. 25 റണ്‍സും 2 വിക്കറ്റും നേടിയ ജാവിദ് ഫാസില്‍, ശ്രീഹരി എന്നിവരുടെയും മൂന്ന് വിക്കറ്റും 22 റണ്‍സും സ്വന്തമാക്കിയ അഫ്‌സലിന്റെയും ഓള്‍ റൗണ്ട് മികവും ഫൈനലില്‍ നിര്‍ണായകമായി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment