Latest News

സലാംഹാജി വധം: മൊബൈല്‍ കമ്പനികളുടെ നോഡല്‍ ഓഫീസര്‍മാരെ വിസ്തരിച്ചു തുടങ്ങി

കാസര്‍കോട്: ഗള്‍ഫ് വ്യവസായി തൃക്കരിപ്പൂരിലെ സലാംഹാജി വധക്കേസില്‍ മൊബൈല്‍ കമ്പനികളുടെ നോഡല്‍ ഓഫീസര്‍മാരെ വിസ്തരിച്ചു തുടങ്ങി. കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതിയിലാണ് വിചാരണ നടക്കുന്നത്. നാലു സ്വകാര്യ മൊബൈല്‍ കമ്പനികളുടെ നോഡല്‍ ഓഫീസര്‍മാരെയാണ് വിസ്തരിക്കുന്നത്.

പ്രതികള്‍ ഗൂഢാലോചന നടത്തിയത് മൊബൈല്‍ ഫോണ്‍ വഴിയാണെന്ന് കുറ്റപത്രത്തിലുണ്ട്. കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (രണ്ട്) പി.എം.സുരേഷ്, കാസര്‍കോട് മുന്‍സിഫ് രഞ്ജിത്ത് എന്നിവരെ വിസ്തരിച്ചിരുന്നു. പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കിയത് ഇരുവര്‍ക്കും മുമ്പാകെയായിരുന്നു. ജഡ്ജി ഇ.ബി.രാജന്‍ മുമ്പാകെയാണ് വിചരണ നടക്കുന്നത്. അഡ്വ.പി.രാജന്‍, എം.ജെ.ജോണ്‍സന്‍ എന്നിവരാണ് പ്രോസിക്യൂഷന്‍ അഭിഭാഷകര്‍
കഴിഞ്ഞവര്‍ഷം ആഗസ്ത് നാലിനാണ് തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ വീട്ടില്‍ അബ്ദുള്‍സലാം ഹാജി കൊല്ലപ്പെട്ടത്. വ്രതമാസത്തിലെ 27-ാം രാവില്‍ പള്ളിയില്‍നിന്ന് നമസ്‌കാരം കഴിഞ്ഞെത്തിയ ഹാജിയെ കൊലപ്പെടുത്തിയ സംഘം കവര്‍ച്ച നടത്തുകയും ചെയ്തു.
തൃശ്ശൂര്‍ കീഴച്ചേരിയിലെ മുഹമ്മദ് അസ്‌കര്‍, സഹോദരന്‍ ശിഹാബ് , കണ്ണൂര്‍ മേലെചൊവ്വയിലെ നമിത്ത്, സജീര്‍, മലപ്പുറം ചങ്ങരംകുളത്തെ അമീര്‍, നീലേശ്വരം തെരുവത്തെ മുഹ്‌സീന്‍, ആനച്ചാലിലെ മുഹമ്മദ് നൗഷാദ്. ഇയാളുടെ സഹോദരന്‍ ഹമീദ് റമീസ് എന്നിവരാണ് പ്രതികള്‍.
നീലേശ്വരം ഇന്‍സ്‌പെക്ടറായിരുന്ന സജീവനാണ് അന്വേഷണം നടത്തി കുറ്റപത്രം തയ്യാറാക്കിയത്. ഹൊസ്ദുര്‍ഗ് കോടതിയിലുണ്ടായിരുന്ന കേസ് പെട്ടെന്ന് വിചാരണ തുടങ്ങുന്നതിനായി ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയാണുണ്ടായത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Salam Haji

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.