മേല്‍പറമ്പ്: [www.malabarflash.com] ജി.എച്ച്.എസ്.എസ് ചന്ദ്രഗിരി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതുതായി കടന്നുപോകാന്‍ ഉണ്ടാക്കിയ വഴി സുരക്ഷിതമല്ലെന്നും, അത് കൂടുതല്‍ അപകടം വരുത്തുമെന്നും കാണിച്ചു എസ്.ഡി.പി.ഐ. മേല്‍പറമ്പ് ടൗണ്‍ കമ്മിറ്റി സ്‌കൂള്‍ അധികൃതര്‍ക്ക് നിവേദനം നല്‍കി.
മേല്‍പറമ്പ കീഴൂര്‍ പാതയോരത്താണ് പുതിയ കവാടം. ഈ റോഡിലൂടെ നിത്യേന വലിയ വാഹനങ്ങള്‍ ഉള്‍പെടെ നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. മോട്ടോര്‍ സൈക്കിളിന്റെ അമിത വേഗം നിത്യകാഴ്ചയാണ്.
സുരക്ഷ ഉറപ്പുവരുത്താതെ കവാടം തുറന്നുവിട്ടത് തന്നെ അധികൃതരുടെ അനാസ്തയാണ്. സുരക്ഷിതം ഉറപ്പുവരുത്തിയില്ലെങ്കില്‍ തുടര്‍ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ടൗണ്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍. എ നിവേദനം നല്‍കി, സെക്രട്ടറി നൗഷാദ്, മുസ്താഖ് മേല്‍പറമ്പ്, മുഹമ്മദ് ഷാ ബി.കെ, ശിഹാബ് കടവത്ത്, സപ്രു കട്ടക്കാല്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment