Latest News

മംഗലാപുരം-കുവൈത്ത് വിമാനം പുനഃസ്ഥാപിക്കാന്‍ ശ്രമം

മംഗലാപുരം: നിര്‍ത്തലാക്കിയ മംഗലാപുരം-കുവൈത്ത് വിമാനം പുനഃസ്ഥാപിക്കാന്‍ കര്‍ണാടകസര്‍ക്കാര്‍ ശ്രമം നടത്തുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഒരു പ്രതിനിധിസംഘം കേന്ദ്ര വ്യോമയാനമന്ത്രിയെ നേരിട്ട് കാണുമെന്ന് മന്ത്രി റോഷന്‍ ബെയ്ഗ് അറിയിച്ചു. എം.എല്‍.സി. ഇവാന്‍ ഡിസൂസയുടെ ചോദ്യത്തിന് നിയമസഭയില്‍ മറുപടിപറയുകയായിരുന്നു അദ്ദേഹം.

കുവൈത്തിലുള്ള 7.62 ലക്ഷം പ്രവാസികളില്‍ 1.3 ലക്ഷം പേര്‍ തീരദേശ കര്‍ണാടകത്തില്‍നിന്നുള്ളവരാണെന്ന് ഡിസൂസ സഭയെ അറിയിച്ചിരുന്നു. മംഗലാപുരത്തുനിന്ന് കുവൈത്തിലേക്കുള്ള നേരിട്ടുള്ള വിമാനം നിര്‍ത്തിയത് ഇത്രയും യാത്രക്കാരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

യാത്രക്കാരുടെ കുറവുമൂലമാണ് വിമാനം നിര്‍ത്തിയതെന്ന് മന്ത്രി റോഷന്‍ ബെയ്ഗ് പറഞ്ഞു. എന്നാല്‍ നേരത്തേയുണ്ടായിരുന്ന എയറിന്ത്യാ വിമാനത്തില്‍ 60 സീറ്റ് മാത്രമേ മംഗലാപുരത്തുനിന്ന് കയറുന്നവര്‍ക്കായി നീക്കിവെച്ചിരുന്നുള്ളൂ എന്ന് ഇവാന്‍ ഡിസൂസ പറഞ്ഞു. ബാക്കി 120 സീറ്റ് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ളവര്‍ക്കായി നീക്കിവെച്ചിരിക്കുകയായിരുന്നു. പലപ്പോഴും മംഗലാപുരത്തിനുള്ള സീറ്റുകള്‍ പൂര്‍ണമാവാറുണ്ട്. 
അതേസമയം കോഴിക്കോടിന് നല്‍കിയ സീറ്റുകളാണ് ഒഴിഞ്ഞുകിടന്നിരുന്നതെന്നും അദ്ദേഹം വാദിച്ചു. 

നിലവിലെ സാഹചര്യത്തില്‍ സ്വകാര്യ വിമാനക്കമ്പനികളെയെങ്കിലും ഈ റൂട്ടില്‍ സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് പ്രതിനിധിസംഘം ഉടന്‍ കേന്ദ്രമന്ത്രിയെ കാണുമെന്ന് മന്ത്രി ഉറപ്പുനല്‍കി.

Keywords: Manglore News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.