Latest News

വിവാഹമോചനത്തിനു പുറകിലെ വെളിപ്പെടുത്തലുകളുമായി മഞ്ജു വാര്യര്‍

വിവാഹമോചനത്തിനായി സംയുക്ത ഹര്‍ജി കൊടുത്തിരിക്കുന്ന നടി മഞ്ജു വാര്യരുടെ കുറിപ്പ്. ഫേസ്ബുക്കിലാണ് മഞ്ജുവിന്റെ പ്രതികരണം അറിയിച്ചു കൊണ്ടുള്ള കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വിവാഹ മോചനത്തിന് ഹര്‍ജി നല്‍കിയ ശേഷം ആദ്യമായാണ് മഞ്ജു വ്യക്തിപരമായി പ്രതികരിക്കുന്നത്.

വിവാഹ മോചനം തികച്ചും വ്യക്തിപരമാണ്. ദീലീപേട്ടനുമായുള്ള പതിനാറ് വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാന്‍ സംയുക്തമായി കുടുംബകോടതിയെ സമീപിച്ചിരിക്കുകയാണ്. സന്തോഷത്തിലും സങ്കടത്തിലും ഒരുമിച്ച് നിന്ന സുഹൃത്തുക്കള്‍ ഉണ്ട്. അവരെക്കുറിച്ച് തെറ്റിദ്ധാരണകള്‍ ചിലര്‍ ഉണ്ടാക്കി. ആ തെറ്റിദ്ധാരണകള്‍ അകറ്റുവാനായാണ് ഈ കുറിപ്പെന്നും മഞ്ജു കുറിപ്പില്‍ പറയുന്നു.

ഗീതു മോഹന്‍ദാസ്, സംയുക്ത, ഭാവന, പൂര്‍ണിമ, ശ്വേതാ മേനോന്‍ തുടങ്ങിയവരാണ് വ്യക്തി ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് കാരണക്കാര്‍ എന്നാണ് പലരുടെയും ധാരണ. എന്നാല്‍ എന്റെ തീരുമാനങ്ങള്‍ എന്റേതും അതിന്റെ പ്രത്യാഘാതങ്ങള്‍ക്ക് ഉത്തരവാദി ഞാന്‍ മാത്രമാണെന്നും മഞ്ജു പറയുന്നു. ആരുടെയും പ്രേരണയോ നിര്‍ബന്ധമോ അതിനു പിന്നിലെന്നും വ്യക്തമാക്കുന്നു.

എന്റെ തീരുമാനങ്ങള്‍ കൊണ്ട് അവര്‍ക്കുണ്ടായ വേദനകള്‍ക്ക് ക്ഷമ ചോദിക്കുന്നുമുണ്ട് മഞ്ജു.

ദിലീപേട്ടന്റെ വ്യക്തി ജീവിതത്തില്‍ എല്ലാ തീരുമാനങ്ങളും നല്ലതാകട്ടെ എന്നും ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു. മകള്‍ക്ക് അച്ഛനോടുള്ള സ്‌നേഹം മറ്റാരേക്കാളും നന്നായറിയാം. അദ്ദേഹത്തിന്റെ സംരക്ഷണത്തില്‍ എന്നും സുരക്ഷിതയായിരിക്കും. മകളുടെ മേലുള്ള അവകാശത്തില്‍ പിടിവലിക്കില്ലെന്നും ജീവിതം ഒന്നില്‍ നിന്ന് തുടങ്ങുകയാണെന്നും മഞ്ജു പറയുന്നു.


Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.