കാസര്‍കോട്: ചട്ടഞ്ചാല്‍ എംഐസി കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥികളായ രണ്ടു പേരെ റാഗ് ചെയ്ത ശേഷം ചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ കോളജിലെ അഞ്ചു സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ബികോം അവസാന വര്‍ഷ വിദ്യാര്‍ഥികളായ മുഞ്ചത്തോട്‌വയല്‍ സ്വദേശി കെ.എം. മാഹിന്‍, കളനാട് സ്വദേശി അബ്ദുല്ല, നായന്മാര്‍മൂല സ്വദേശി അബ്ദുല്‍ അസീസ്, തായലങ്ങാടി സ്വദേശി മുഹമ്മദ് അവിനസ്, തളങ്കര സ്വദേശി ടി.എം. അബ്ദുല്ല എന്നിവര്‍ക്കെതിരെയാണ് റാഗിങ് നിരോധന നിയമം അനുസരിച്ച് വിദ്യാനഗര്‍ പൊലീസ് കേസെടുത്തത്.
വിദ്യാര്‍ഥികള്‍ പ്രചരിപ്പിച്ച റാഗിങ് ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി. കോളജില്‍ കഴിഞ്ഞ ഏഴിനാണ് സംഭവം നടന്നത്. ചൂരി, മീപ്പുഗിരി സ്വദേശികളായ ജൂനിയര്‍ വിദ്യാര്‍ഥികളായ ഇരുവരെയും സീനിയര്‍ വിദ്യാര്‍ഥികളുടെ സംഘം കോളജിലെ ആളൊഴിഞ്ഞ ഇടത്തേക്കു കൊണ്ടുപോയ ശേഷം വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇരുവരെയും സംഘം മര്‍ദിച്ചതായും പരാതിയുണ്ട്.
തുടര്‍ന്നു റാഗിങ് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം സുഹൃത്തുക്കള്‍ക്ക് വാട്‌സ്ആപ്പിലൂടെ അയച്ചുകൊടുത്തെന്നാണ് പരാതി. റാഗിങ്ങിന് ഇരയായ വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്നു കോളജ് അധികൃതര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിന്റ അടിസ്ഥാനത്തില്‍, ആരോപണവിധേയരായ അഞ്ചു വിദ്യാര്‍ഥികളും കുറ്റക്കാരാണെന്നു കണ്ടെത്തിയതോടെ കേസ് വിദ്യാനഗര്‍ പൊലീസിനു കൈമാറുകയായിരുന്നു.
ആരോപണവിധേയരായ വിദ്യാര്‍ഥികളെ കോളജില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തതായി കോളജ് അധികൃതര്‍ അറിയിച്ചു. സംഭവം വിവാദമായതോടെ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ച റാഗിങ് ദൃശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ മായ്ച്ചു കളഞ്ഞെന്നാണ് പൊലീസ് പറയുന്നത്.
ദൃശ്യങ്ങള്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ വീണ്ടെടുത്താല്‍ പ്രതികള്‍ക്കെതിരെ ഐടി ആക്ട് അനുസരിച്ചു കേസെടുക്കും. വിദ്യാനഗര്‍ എസ്‌ഐ എം. ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment