Latest News

കടയില്‍ കയറി യുവതിയെ ഭീഷണിപ്പെടുത്തി; അന്വേഷിക്കാനെത്തിയ പൊലീസുകാരെ കയ്യേറ്റം ചെയ്തു

ബേക്കല്‍: കടയില്‍ കയറി യുവതിയെ ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും മേലെ കല്ല്യോട്ടെ ദാമോദരനെതിരെ പൊലീസ് കേസെടുത്തു. കല്ല്യോട്ടെ പവര്‍ലൈന്‍ ഇലക്ട്രിക്കല്‍സ് കട ഉടമ സിന്ധു തോമസിന്റെ (34) പരാതിയിലാണ് കേസ്.

പരാതി അന്വേഷിക്കാനെത്തിയ ബേക്കല്‍ പൊലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ്.ഐ ഇ.ജെ ജോസഫിനെ തടഞ്ഞുനിര്‍ത്തി യൂണിഫോമില്‍ പിടിക്കുകയും നെയിംപ്ലേറ്റ് വലിച്ചുകീറുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതില്‍ ദാമോദരനടക്കം 15 പേര്‍ക്കെതിരെ മറ്റൊരു കേസു കൂടി എടുത്തു.
വെളളിയാഴ്ച രാത്രി 7.45നാണ് സംഭവം നടന്നത്. സിന്ധു തോമസിന്റെ പരാതി അന്വേഷിക്കാന്‍ പോയപ്പോഴാണത്രെ അഡീഷണല്‍ എസ്.ഐയെയും എ.ആര്‍ ക്യാന്പിലെ പൊലീസുകാരെയും തടഞ്ഞത്.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.